കല്ലടിക്കോട് : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത തൂണില്‍ ഇടിച്ചു തലകിഴായി മറിഞ്ഞു.രണ്ടുപേര്‍ക്ക് പരിക്ക്. വൈദ്യുത തൂണിനു സമീപത്തായി വീടിനോടുചേര്‍ന്ന മതിലില്‍ ചാരി നിക്കുകയായിരുന്ന സമീപവാസിയെ ഇടിച്ചു തെറിപ്പിച്ചാണ് ഓട്ടോ മറിഞ്ഞത്. സത്രം കാവില്‍ കുന്ന് വീട്ടില്‍ കണ്ണന് (66 ) പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ കല്ലടിക്കോട് ചുങ്കം സ്വദേശി സലാമി നും പരിക്കേറ്റു. ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചീകിത്സതേടി. കല്ലടിക്കോട് പുലാപ്പറ്റ റോഡില്‍ കോണിക്കഴിസത്രം കാവ് കയറ്റത്തില്‍ തിങ്കളാഴ്ച്ച രാത്രി 8.30 നാണ് സംഭവം. കല്ലടിക്കോട് നിന്നും പുലാപ്പറ്റ ഭാഗത്തേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ടു അപകടം സംഭവിക്കുകയായിരുന്നു.