അലനല്ലൂര്‍: മുസ്ലിം ലീഗ് സ്ഥാപകദിനം എടത്തനാട്ടുകര മേഖലാ കമ്മിറ്റിയുടെ ആഭിമു ഖ്യത്തില്‍ സമുചിതമായി ആചരിച്ചു.പതാകദിനാചരണത്തിന്റെ ഭാഗമായി കോട്ടപ്പള്ള സെന്ററില്‍ പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തില്‍ 75 പതാകകള്‍ സ്ഥാപിച്ചു. നൂറി ലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനവും ടൗണില്‍ നടന്നു.തുടര്‍ന്ന് നടന്ന പൊതു യോഗം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.ഷാനവാസ് അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് റഷീദ് ആലാ യന്‍, ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി എന്നിവര്‍ മുഖ്യാതിഥികളായി. എം.പി. എ ബക്കര്‍ മാസ്റ്റര്‍, വി.ടി ഹംസ മാസ്റ്റര്‍, ഹംസ ഹാജി പടുകുണ്ടില്‍, വാപ്പു തുവ്വശ്ശേരി എന്നിവര്‍ നേതാക്കളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി ഹംസപ്പ, മേഖലാ ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍, ട്രഷറര്‍ ടി.പി മന്‍സൂര്‍, വൈസ്പ്രസിഡന്റുമാരായ അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍, അക്ബര്‍ അലി പാ റോക്കോട്ട്, ജോ.സെക്രട്ടറിമാരായ സലാം പടുകുണ്ടില്‍, പി.സുല്‍ഫീക്കര്‍ അലി, പി. അന്‍വര്‍ സാദത്ത്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠ ത്തൊടി അലി, പഞ്ചായത്തംഗം ബഷീര്‍ പടുകുണ്ടില്‍, യൂത്ത് ലീഗ് മേഖലാ പ്രസിഡന്റ് ജഫീര്‍ കെ.ടി, ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തല്‍ക്കോട്ട്, എം.എസ്.എഫ് മണ്ഡലം ട്രഷറര്‍ അഫ്‌സല്‍ കൊറ്റരായില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!