മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ ലോറിയില്‍ തട്ടി വീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ശ്രീകൃഷ്ണപുരം തിരുവാഴിയോട് ഒടുവങ്ങാട്ടില്‍ സതീഷ് കുമാറിന്റെ ഭാര്യ രമ്യ (36) ആണ് മരിച്ചത്.വ്യാഴം രാവിലെ 9.20 ഓടെ അരിയൂര്‍ പാലത്തിന് സമീപത്ത് വെച്ചാ യിരുന്നു അപകടം.മണ്ണാര്‍ക്കാട് എംഇഎസ് കോളേജിന് സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് മരിച്ച രമ്യ.രാവിലെ പുഞ്ചക്കോടുള്ള വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ ജോലിക്ക് വരികയായിരുന്നു.അരിയൂര്‍ പാലത്തിന് സമീപം വെച്ച് മുന്നിലുള്ള ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.ലോറിയെ മറികടക്കുന്നതിനിടെ പാലക്കാട് ഭാഗത്ത് നിന്നും വന്ന മറ്റൊരു ലോറി വരികയും ലോറികളില്‍ തട്ടാതിരിക്കുന്നതിനായി വെട്ടിക്കുന്നതി നിടെ ഇടതുഭാഗത്തെ ലോറിയില്‍ തട്ടി വീഴുകയായിരുന്നുവെന്ന് പറയപ്പെടുന്നു. യുവ തിയുടെ ശരീരത്തിലൂടേയും സ്‌കൂട്ടറിലൂടെയും ലോറിയുടെ ചക്രങ്ങള്‍ കയറി ഇറങ്ങി. ഗുരുതരമായി പരിക്കേറ്റ രമ്യ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.വിവരമറിയിച്ചതി ന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍നടപടിക ള്‍ സ്വീകരിച്ചു.മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാ ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം മണ്ണിന്‍കാട്ടില്‍ വേലുവിന്റെ യും പുഷ്പവല്ലിയുടെയും മകളാണ് മരിച്ച രമ്യ.ഭര്‍ത്താവ് സതീഷ് വിദേശത്താണ്. മക്കള്‍: ഋഷിക്,റിദ്യ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!