അഗളി: അട്ടപ്പാടി മേഖലയില്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ധിച്ചു വരുന്നത് പരിഗണിച്ച് കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ റെസ്പിറേറ്ററി വിഭാഗവും ജില്ലാ ടി ബി സെന്ററും സംയുക്ത മായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.മാര്‍ച്ച് 11ന് രാവിലെ 9.30 മുതല്‍ കോട്ടത്തറ ആശുപത്രിയില്‍ നടക്കുന്ന ക്യാമ്പിന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.ഇതിന് മുന്നോടിയായി മാര്‍ച്ച് 10ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പരിശീലന ക്ലാസ്സുകളും നട ക്കും.കോവിഡിന്റെ ആവിര്‍ഭാവത്തോടെ അട്ടപ്പാടിയിലും ശ്വാസകോശ രോഗങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.വിട്ടുമാറാത്ത ചുമ,ശ്വാസം മുട്ടല്‍,കിതപ്പ്,നീണ്ട് നില്‍ക്കുന്ന തുമ്മല്‍, ഇടക്കിടക്ക് വരുന്ന ശ്വാസകോശത്തിലെ അണുബാധ എന്നിവ സര്‍വ്വസാധാരണമാ യി.മേഖലയിലെ പ്രതിരോധ ശക്തി കുറവുള്ള ജനങ്ങളുടെ അവസ്ഥയും രോഗത്തിന് ആക്കം കൂട്ടുന്നുണ്ട്.ഈ സാഹചര്യത്തില്‍ ഇത്തരം ബുദ്ധിമുട്ട് നേരിടുന്നവര്‍ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.