അലനല്ലൂര്‍ മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ ലോക വനിതാ ദിനാചരണം സംഘടിപ്പി ച്ചു.സ്‌പെഷ്യല്‍ അസംബ്ലിയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഫുട്‌ബോ ള്‍ ടീമുകള്‍ തമ്മില്‍ മത്സരവും നടന്നു. ആശിയേറിയ മത്സരത്തില്‍ ആണ്‍കുട്ടികളുടെ ടീമിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പെണ്‍കുട്ടികളുടെ ടീം പരാജയപ്പെടുത്തി. പ്രത്യേക അസംബ്ലിയില്‍ ‘എമിനെന്റ് ലേഡീസ് ഇന്‍ ദ വേള്‍ഡ്’ എന്ന വിഷയത്തില്‍ ഷിയാ സാദിഖിന്റെ പ്രസംഗവും ‘മദര്‍ തെരേസ ലോക സ്ത്രീകളുടെ അഭിമാനം’ എന്ന കുറിപ്പ് ജ്യോതികയും അവതരിപ്പിച്ചു. പ്രധാന അധ്യാപകന്‍ പി. യൂസഫ് വനിതാദിന സന്ദേശം നല്‍കി. പ്രശസ്തരായ വനിതാ കായിക താരങ്ങള്‍, ഭരണാധികാരികള്‍, വിവിധ മേഖലകളിലെ പ്രശസ്തരായ വനിതകള്‍ എന്നിവരുടെ ഫോട്ടോകള്‍ ശേഖരിച്ച് ആല്‍ബം തയാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ ക്ലാസുകാര്‍ അനുബന്ധ പ്രവര്‍ത്തനങ് ളാ യി നല്‍കി. വീഡിയോ പ്രദര്‍ശനങ്ങളും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!