മണ്ണാര്‍ക്കാട് :നഗരസഭ ഉഭയമാര്‍ഗം വാര്‍ഡിലെ പൂരപ്പറമ്പ് -16 കെട്ട് റോഡ് ഇന്റര്‍ ലോക്ക് ചെയ്ത് നവീകരിച്ചു.2022-23 വാര്‍ഷിക പദ്ധതിയില്‍ കൗണ്‍സിലര്‍ക്ക് ലഭിച്ച മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് പ്രൃത്തി നടത്തിയത്.ജനങ്ങള്‍ക്ക് പൂരസമ്മാനമായി നവീക രിച്ച റോഡ് തുറന്ന് നല്‍കി.വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാ ടനം ചെയ്തു.വാര്‍ഡ് സിഡിഎസ് വിജയം അധ്യക്ഷത വഹിച്ചു.സി മുഹമ്മദാലി,പി ഖാലി ദ്,രാമനാഥന്‍,കാളിദാസന്‍ നായര്‍,മനോജ് മാസ്റ്റര്‍,ഗുരുവായൂരപ്പന്‍,പ്രേംകുമാര്‍ മാസ്റ്റര്‍, ടിജോ പി ജോസ്,റീഗല്‍ ഉമ്മര്‍,അനീഷ്,രമേഷ് ഗുപ്ത തുടങ്ങിയവര്‍ സംസാരിച്ചു.രാമദാസ് പൊതുവാള്‍ സ്വാഗതവും ഇന്ദിര ഇടമുറ്റത്ത് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!