മണ്ണാര്‍ക്കാട്: രജിസ്‌ട്രേഷന്‍ വകുപ്പിന് 2022-23 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്ന തിന് മുന്‍പുതന്നെ റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ഫെബ്രുവരി അവസാനിച്ചപ്പോള്‍ ബജറ്റില്‍ ലക്ഷ്യമിട്ടതിനെക്കാള്‍ കൂടുതല്‍ വരുമാനം നേടിക്കഴിഞ്ഞു.

        സാമ്പത്തിക വര്‍ഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാല്‍ 4711.75 കോടി രൂപ ഫെബ്രുവരിയില്‍ത്തന്നെ ലഭിച്ചു.   ലക്ഷ്യം വച്ചതിനേക്കാള്‍ 187.51 കോടി രൂപയുടെ അധിക വരുമാനമാണ്  രജിസ്‌ട്രേഷന്‍ വകുപ്പിന് ലഭിച്ച തെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം വരുമാനം ലഭിച്ചത്, 1069 കോടി രൂപ. റവന്യൂ വരുമാനത്തില്‍ രണ്ടാം സ്ഥാനത്ത് തിരുവനന്ത പുരം ജില്ലയാണ് 629.96 കോടി രൂപ.

        2021-22 സാമ്പത്തിക വര്‍ഷത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്  4431.88 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 279.87 കോടി രൂപയുടെ അധിക വരുമാനമാണ്  ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസ ത്തെ വരുമാനവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇത് 907.83 കോടി രൂപയുടെ അധിക വകുമാനമാണ് .( കഴിഞ്ഞ ഫെബ്രുവരിയില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനം 3803.92 കോടി രൂപയായിരുന്നു.

        സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ വരുമാനം 5000 കോടിരൂപയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. മാര്‍ച്ച് മാസത്തില്‍  കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടു കള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സോ ഫ്റ്റ്വെയര്‍ തകരാറുകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്ന് എന്‍ ഐ സി യെ അറിയിച്ചു, ഒരു തരത്തിലുള്ള മോഡ്യൂള്‍ അപ്‌ഡേഷനും പാടില്ല എന്നും അവരെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്റ്റാമ്പ് പേപ്പറുകള്‍ ആവശ്യ ത്തിന് ലഭ്യമാക്കാനുള്ള നടപടികള്‍ ട്രഷറിവകുപ്പും സ്വീകരിച്ചിട്ടുണ്ട്.

        നിലവിലെ രജിസ്ട്രേഷന്‍ നടപടികള്‍ ഡിജിറ്റല്‍ സാങ്കേതിക  വിദ്യ പ്രയോ ജനപ്പെടുത്തി മികവുറ്റതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികള്‍ പുരോഗമി ച്ചുകൊണ്ടിരിക്കുകയാണ്.  രജിസ്ട്രേഷന്‍ വകുപ്പില്‍  നിര്‍മ്മാണം പൂര്‍ത്തിയായ 9  സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ  പ്രവര്‍ത്തന ഉദ്ഘാടനവും ഒരു ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനവും   മൂന്നാം നൂറുദിന പരിപാടികളുടെ ഭാഗമായി നടക്കുമെ ന്നും മന്ത്രി പത്രക്കുറിപ്പില്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!