തച്ചനാട്ടുകര: തച്ചനാട്ടുകരയില്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമഗ്ര ഫുട് ബോള്‍ പരിശീലനത്തിന് തുടക്കമായി.ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.പഞ്ചായത്ത് പരിധിയിലുള്ള പൊതുവിദ്യ വിദ്യാലയങ്ങളിലെ പ്രൈമറി തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് മൂന്ന് മാസം നീ ണ്ടു നില്ക്കുന്ന പരിശീലനം നല്‍കുന്നത്.അണ്ണാന്തൊടിയിലുള്ള പഞ്ചായത്ത് മൈതാ നിയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം നിര്‍വ്വഹിച്ചു.വൈസ് പ്രസിഡണ്ട് ബീന മുരളി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് സി പി സുബൈര്‍ പദ്ധതി വിശദീകരണം നടത്തി.ഗ്രാമ പഞ്ചായത്തംഗങ്ങളായ എ കെ വിനോദ്,ഇല്യാസ് കുന്നുംപുറത്ത്,പി രാധാകൃഷ്ണന്, പരിശീലകന് പി കുഞ്ഞലവി മാസ്റ്റര്‍,കെ ഹംസമാസ്റ്റര്‍,പി രാധാകൃഷ്ണന് മാസ്റ്റര്‍ വിദ്യാ ര്‍ത്ഥികള്‍,രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.