കോട്ടോപ്പാടം: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ ത്ഥികള്‍ക്കായി കൊമ്പം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വടശ്ശേരിപ്പു റം എസ് എ എച്ച് എം ജി എച്ച് സ്‌കൂളില്‍ ‘ഇന്‍സ്‌പെയര്‍2023’ മോട്ടിവേഷന്‍ ക്ലാസ് സംഘ ടിപ്പിച്ചു.പരീക്ഷക്ക് മുന്നോടിയായി വിദ്യാര്‍ഥികളുടെ ആശങ്കയകറ്റി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റജീന കോഴിശ്ശീരി ഉദ്ഘാടനം ചെയ്തു.സമദ് നാലകത്ത് അധ്യ ക്ഷത വഹിച്ചു.സീക്യൂ പ്രീ സ്‌കൂള്‍ നെറ്റ് വര്‍ക്ക് അക്കാദമിക് ഡയറക്ടര്‍ ഇല്യാസ് അബ്ദു ള്ള ക്ലാസെടുത്തു.കൊമ്പം ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി കെ.എച്ച് ഫഹദ്, ബഷീ ര്‍ കൊമ്പത്ത്,റിയാസ് കുന്നത്ത്,കെ.പി ഷഫീഖ് അലി,എം വഹീദ്,എം.കെ ഷഫീഖ് സം സാരിച്ചു.
