യൂണിവേഴ്‌സല്‍ സ്‌കൂള്‍ കാമ്പസ് തികച്ചും മതനിരപേക്ഷമാണ്: പികെ ശശി

മണ്ണാര്‍ക്കാട് : യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂള്‍ ഒമ്പതാം വാര്‍ഷികം ആവിഷ്‌കാര്‍ 2023 വര്‍ണ്ണാഭമായി.മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി ചെയര്‍ മാന്‍ പി കെ ശശി ഉദ്ഘാടനം ചെയ്തു.നാടിന്റെ വിദ്യാഭ്യാസ രംഗത്തെ വലിയ സംഭാവന വേദേതിഹാസത്തിന്റെ കാലത്ത് വിദ്യാഭ്യാസത്തോടുള്ള പ്രത്യേക അഭിരുചി വളര്‍ ത്തി കൊണ്ട് വരാന്‍ സാധിച്ചതാണെന്ന രീതിയില്‍ ചിലര്‍ ചുരുക്കി കാണുന്നതിന് പി ന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യഭ്യാസ-വൈജ്ഞാനിക രംഗത്ത് എല്ലാ വിഭാഗങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. അതി നെ ചുരുക്കി കാണരുത്.ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ സംഭാവനയാണെ ന്ന തരത്തില്‍ ചിത്രീകരിക്കാനുള്ള പരിശ്രമങ്ങള്‍ നാടിന്റെ സംസ്‌കാരത്തിന് ചേര്‍ന്ന തല്ല.യൂണിവേഴ്‌സല്‍ സ്‌കൂള്‍ ക്യാമ്പസ് തികച്ചും മതനിരപേക്ഷമാണ്.രക്ഷിതാക്കള്‍ക്ക് ആശങ്കപ്പെടേണ്ടതില്ല. മക്കള്‍ ഏത് ദിശയിലൂടെ സഞ്ചരിക്കണമെന്ന രക്ഷിതാക്കളുടെ ആഗ്രഹത്തിന് അനുസൃതമായി കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ രൂപപ്പെടുത്തിയെ ടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ ഡോ.കെ എ കമ്മാപ്പ അധ്യക്ഷനായി.ഡെപ്യുട്ടി ഹെഡ് മിസ്ട്രസ് പി ബിന്ദു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എഴുത്തുകാരി ഡോ.സുഷമ ബിന്ദു മുഖ്യാതിഥിയായിരുന്നു. യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് പ്രിന്‍സിപ്പാല്‍ ഡോ.ടി ജോണ്‍ മാത്യു,എംസിഇഎസ് ഡെയറക്ടര്‍മാരായ കെ എ കരുണാകരന്‍,ടി എം അനു ജന്‍,പി അനിത,സെക്രട്ടറി എം മനോജ്,പിടിഎ പ്രസിഡന്റ് പി രാമചന്ദ്രന്‍,എംപിടിഎ പ്രസിഡന്റ് കെ ഗ്രീഷ്മ തുടങ്ങിയവര്‍ സംസാരിച്ചു.പ്രധാന അധ്യാപകന്‍ കെ കുഞ്ഞുണ്ണി സ്വാഗതവും സ്‌കൂള്‍ ലീഡര്‍ ടി പി സാരംഗ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!