മുണ്ടൂർ :കാലാവസ്ഥ വ്യതിയാനത്തിൽ വലിയ രീതിലുള്ള പ്രശ്നങ്ങൾ സംഭ വിക്കുമെന്നും അത്തരം സാഹചര്യത്തെ ചെറു ക്കാൻ നൂതന കാർ ഷിക-ശാസ്ത്ര രീതികൾ അനിവാര്യമാണെന്നും കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ആർ.ചന്ദ്ര ബാബു പറഞ്ഞു.മൂന്നുദിവസങ്ങളിലായി മുണ്ടൂർ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂ ട്ടിൽ നടന്ന 32-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ കാർഷിക സർവ്വകലാശാല പുത്തൻ കാർഷിക വിളകൾ ഉത്പാദിപ്പിക്കുന്നു ണ്ടെന്നും ശാസ്ത്ര തലത്തിലും ഇത്തരം പ്രവർത്തനങ്ങൾ പോത്സാ ഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഓറൽ, പോസ്റ്റർ അവാർഡുകളും എക്സിബിഷൻ അവാർഡുകളും വിതരണം ചെയ്തു. 32-ാമത് കേരള ശാസ്ത്ര കോൺഗ്രസ് ജനറൽ കൺവീനറും കെ.എസ്. സി.എസ്.ടി.ഇ മെമ്പർ സെക്രട്ടറിയുമായ ഡോ. എസ് പ്രദീപ് കുമാർ, കെ.എസ്. സി.എസ്.ടി.ഇ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ, കെ.എസ്. സി.എസ്.ടി.ഇ, കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ്, വൈ. ഐ. എം. എസ്. ഡയറക്ടർ ഡോ.മാത്യൂ ജോർജ് വാഴയിൽ, കെ.എസ്. സി.എസ്.ടി.ഇ സീനിയർ സൈന്റിസ്റ്റ് ഡോ. കെ.വിജയകുമാർ എന്നിവർ സംസാരിച്ചു.

ശാസ്ത്ര കോൺഗ്രസിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച് വിദ്യാർത്ഥി കൾക്കും ശാസ്ത്രജ്ഞർക്കും ഡോ ആർ. ചന്ദ്രബാബു അവാർഡു കൾ വിതരണം ചെയ്തു. ഓറൽ പ്രെസന്റ്റേഷൻ, പോസ്റ്റർ പ്രെസന്റ്റേ ഷൻ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകിയത്. എ.ആർ. നയന, രാജലക്ഷ്മി കമല (കൃഷി, ഫുഡ് സയൻസ്), ബി.എസ് ഉണ്ണികൃഷ്ണൻ, (ബയോടെക്നോളജി), നീന മോൾ ജോൺ, സി.സരിതാ (കെമിക്കൽ സയൻസ്), കെ.പി. ജിബിൻ, കെ. മനുപ്രിയ (എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി),
എം. വിഷ്ണു ചന്ദ്രൻ, എൻ. നെഫ്‌ല (വനം-വന്യജീവി പരിസ്ഥിതി ശാസ്ത്രം), ഡോ. ദീപക് ചന്ദ്രൻ, എം പ്രദീപ് (ഫിഷറീസ് ആൻഡ് വെറ്ററിനറി സയൻസ്), എസ്. ലക്ഷ്മി കൃഷ്ണൻ, പി. ബിനു (ഹെൽത്ത് സയൻസ്), ശ്വേത.എം, ജി.എം. ഗ്രീഷ്മ (ലൈഫ് സയൻസസ്),
ടി. അഞ്ജലി (മാത്തമാറ്റിക്കൽ ആന്റ് സ്റ്റാറ്റിസ്റ്റിക്കൽ സയൻസ്), പി. ശ്രാവൺ ദാസ്, പി. നിശാന്ത് (ഫിസിക്കൽ സയൻസ്), കെ.എം. ഉദയാനന്ദൻ (സയന്റിഫിക് ആൻഡ് സോഷ്യൽ റെസ്പോൺസി ബിലിറ്റി) എന്നിവർക്കാണ് പോസ്റ്റർ അവതരണത്തിൽ അവാർഡ് ലഭിച്ചത്.

ആർ.സജിത (അഗ്രികൾച്ചർ ആൻഡ് ഫുഡ് സയൻസ്), എ.ശബാന, ആർ. ദേവി (ബയോടെക്നോളജി), സനു, കെ.ആനന്ദ്, ശാലിനി മേനോൻ (കെമിക്കൽ സയൻസ്), ജ്യോതിസ് (എർത്ത് ആൻഡ് പ്ലാനറ്ററി സയൻസ് ), ചിങ്കാഖം ചിങ്കള തൊയ്ബ, കെ.പി. ലിഷ (എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി), യു. അനീഷ, പി.കെ. ഇസ്രത്ത് (വനം-വന്യജീവി പരിസ്ഥിതിശാസ്ത്രം), കെ.കെ. വിനയ, എ.ആർ. നിഷ (ഫിഷറീസ് ആൻഡ് വെറ്ററിനറി സയൻസ്), കെ. വിഷ്ണു വത്സൻ, ഡോ. ടി.ആർ. അഞ്ജു (ഹെൽത്ത് സയൻസ്), സൗമ്യ കൃഷ്ണൻ (ലൈഫ് സയൻസ്), എം.എസ്. സ്വപ്ന, ഡോ. പി. പി. ബിന്ദു (മാത്തമാറ്റിക്കൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ സയൻസ്), മീര സത്യൻ, ഇന്ദുലേഖ കാവില (ഫിസിക്കൽ സയൻസ്), ടെസ് എലിസബത്ത് തോമസ്, ടി.വി. സജീവ് (സയന്റിഫിക് സോഷ്യൽ റെസ്പോൺസിബിലിറ്റി) എന്നിവർ ഓറൽ പ്രെസന്റെഷനിൽ അവാർഡുകൾ നേടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!