പാലക്കാട്:ലൈംഗികാതിക്രമണങ്ങളും തൊഴിൽ ഇടങ്ങളിലെ ലൈംഗിക പീഡനങ്ങളും ആവർത്തിക്കാതിരിക്കാൻ പരിശീലനം വീടുകളിൽ നിന്ന് തന്നെ തുടങ്ങണമെന്ന് പ്രശസ്ത സാമൂഹ്യ പ്രവർത്തക പദ്മശ്രീ ഡോ.സുനിതകൃഷ്ണൻ അഭിപ്രായപ്പെട്ടു. വിശ്വാസിന്റെ ആഭിമുഖ്യ ത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ‘തൊഴിൽ ഇടങ്ങളിലെ ലൈംഗിക പീഡനങ്ങളും ലൈംഗികാതിക്രമണങ്ങളും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക
യായിരുന്നു അവർ. സ്ത്രീകൾക്ക് അനുകൂ ലമായ നിയമ നിർമാണങ്ങൾ കൊണ്ട് മാത്രം ലൈംഗികാ തിക്രമണങ്ങൾ കുറയുകയില്ലെന്നും സമൂഹത്തിന്റെ മനസ്ഥിതി മാറ്റുവാൻ ഓരോരുത്തരും അവരവരുടെ മനസ്ഥിതി മാറ്റണം എന്നും അവർ പറഞ്ഞു. തൊഴിൽ ഇടങ്ങളിലെ ലൈംഗിക പീഡന നിരോധന നിയമം സ്ത്രീകൾക്കു വളരെ അനുകൂലമാണെന്നും എന്നാൽ നിയമം ദുരുപ യോഗം ചെയ്തു നിയമത്തെ കുറിച്ച് പ്രതികൂലമായി വ്യാഖ്യാനിക്കുവാൻ ഇടം നൽകരുതെന്നും അവർ ആവശ്യപെട്ടു.

സെമിനാറിൽ വിശ്വാസ് വൈസ് പ്രസിഡന്റ്‌ അഡ്വ. എസ്. ശാന്തദേവി അധ്യക്ഷത വഹിച്ചു. വിശ്വാസ് സെക്രട്ടറി പി പ്രേംനാഥ്, ദീപ ജയപ്രകാശ്, ഹുസൂർ ശിരസ്ഥദാർ ഗീത ഭട്ട്, വിശ്വാസ് ഖജാൻജി ബി. ജയരാജൻ എന്നിവർ സംസാരിച്ചു. സിവിൽ സ്റ്റേഷനിലെയും കളക്ടറേറ്റിലെയും ഉദ്യോഗസ്ഥരും വിശ്വാസ് വോളണ്ടിയർ ഗ്രൂപ്പ്‌ അംഗങ്ങളും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!