മണ്ണാര്‍ക്കാട്: ആശുപത്രിപ്പടിയില്‍ പാതയോരത്തുള്ള എടിഎമ്മില്‍ നിന്നും പുക ഉയര്‍ ന്നത് പരിഭ്രാന്തി പരത്തി.ഇന്ന് രാവിലെ ഒമ്പത് മണിയോടെ കാനറാ ബാങ്കിന്റെ എ.ടി. എം കൗണ്ടറിലാണ് സംഭവം. വിവരമറിഞ്ഞ ഉടന്‍ മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി. പരിശോധനയില്‍ മെഷീന്റെ സി.പി.യുവില്‍ സംഭവിച്ച ഷോട്ട് സര്‍ ക്യൂട്ടാണ് പുക ഉയരാന്‍ കാരണമെന്ന് കണ്ടെത്തി. ഇത് വേര്‍പ്പെടുത്തുകയും കൗണ്ടറി ലെ പുക മുഴുവന്‍ പുറത്തേക്ക് വിടുകയും ചെയ്തു. കറന്‍സികള്‍ക്ക് കേട്പാടുകളില്ല. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് വന്ന സി.പി.യുവിന് പകരം പുതിയത് സ്ഥാപിച്ചു.