കാര്‍ഷിക,ആരോഗ്യ മേഖലകള്‍ക്ക് പ്രധാന്യം
കോട്ടോപ്പാടം: പഞ്ചായത്ത് പതിനാലാം വാര്‍ഷിക കരട് പദ്ധതി രേഖ ചര്‍ച്ച ചെയ്യുന്നതി നുള്ള വികസന സെമിനാര്‍ സംഘടിപ്പിച്ചു. കാര്‍ഷിക മേഖലക്ക് 38 ലക്ഷം രൂപയും ആ രോഗ്യ മേഖലക്ക് 64 ലക്ഷം രൂപയും പഠനവികവിനുള്ള സമഗ്രവിദ്യഭ്യാസ പദ്ധതിക്ക് 17 ലക്ഷം രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ സമഗ്ര വികസനത്തിന് 98 ലക്ഷം രൂപയും ഗ്രാ മീണ റോഡുകളുടെ വികസനത്തിന് 2 കോടിയും ഉള്‍പ്പടെ 5 കോടി 19 ലക്ഷത്തിന്റെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീ ന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. ആസൂ ത്രണ സമിതി വൈസ് ചെയര്മാന് കല്ലടി അബൂബക്കര്‍ കരട് പദ്ധതി രേഖ അവതരിപ്പി ച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം മണികണ്ഠന് പടുവില്‍ കുഞ്ഞി മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍,പാറയില്‍ മുഹമ്മ ദാലി,കെ.റജീന ടീച്ചര്‍,ജനപ്രതിനിധികളായ ഒ.ആയിഷ,എന്അബൂബക്കര്,ഒ നാസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്ദു എസ്,മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പാറശ്ശേരി ഹസ്സന് സംസാരിച്ചു.ജനപ്രതിനിധികള്ആസൂത്രണ സമിതി അംഗങ്ങള്‍,നിര്‍വ്വഹണ ഉദ്ദ്യോഗസ്ഥര്‍,വകുപ്പ് മേധാവികള്വര്ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
