പാലക്കാട്: ജനക്ഷേമത്തിലും വികസനത്തിലും ഇന്ത്യക്ക് മാതൃകയായ കേരള സര്‍ക്കാ രിനോട് കേന്ദ്രസര്‍ക്കാര്‍ നീതി കാണിക്കണമെന്ന് സിഐടിയു ജില്ലാ കൗണ്‍സില്‍ യോ ഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എല്ലാ രംഗങ്ങളിലും സമാനതകളില്ലാത്ത മുന്നേറ്റം നടത്തുന്ന കേരള സര്‍ക്കാരിനെ സാ മ്പത്തികമായി തകര്‍ക്കാനും വികസനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കാനും കേന്ദ്രസര്‍ ക്കാരും കേന്ദ്രമന്ത്രിമാരും തുടര്‍ന്നു വരുന്ന ജനവിരുദ്ധ നടപടികള്‍ തിരുത്തണം.കേരള സര്‍ക്കാരിനെ അവഗണിക്കുന്ന പോലെ തന്നെ ഇന്ത്യയിലെ തൊഴിലാളികളോടും കര്‍ ഷകരോടും സാധാരണ ജനങ്ങളോടും നടത്തുന്ന യുദ്ധപ്രഖ്യാപനമായിരുന്നു കേന്ദ്ര ബജ റ്റ്. കേരളത്തിനോടൊപ്പമോ കേരളത്തെക്കാള്‍ ജനസംഖ്യ കുറഞ്ഞതോ ആയ ആസാം, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ സംസ്ഥാനങ്ങള്‍ക്ക് അവരുടെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ കേന്ദ്രവിഹിതം നല്‍കിയപ്പോള്‍, കേരളത്തിന്റെ വിഹിതം പകുതിയായി വെട്ടിക്കുറച്ചു കൊണ്ട് കേരള ജനതക്കെതിരെ യുദ്ധം നടത്തുകയാണ് കേന്ദ്രത്തിലെ നരേന്ദ്രമോഡി സര്‍ക്കാര്‍.
പെട്രോളിയത്തിനുള്ള സബ്സിഡി കഴിഞ്ഞ വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റില്‍ നിന്ന് 75% വെട്ടിക്കുറച്ചത് സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധി ക്കുകയും വിലക്കയറ്റം ഗുരുതരമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.കേരളത്തിന്റെ ന്യാ യമായി കിട്ടേണ്ട വിഹിതം, കണക്കു പറഞ്ഞ് വാദിക്കാതെ കേന്ദ്രം കേരളത്തോട് കാ ണിക്കുന്ന അവഗണനക്കൊപ്പം നില്‍ക്കുന്ന യുഡിഎഫ് എംപിമാരുടെ നിലപാടില്‍ സിഐടിയു പ്രതിഷേധിച്ചു.കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ വികസന ക്ഷേമത്തില്‍ ഊന്നിയ സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യു്ന്നാതയും സിഐടിയു അറിയിച്ചു. കേന്ദ്രം, ക്ഷേമപദ്ധതികള്‍ക്കും കാര്‍ഷിക മേഖലക്കുമുള്ള വിഹിതം വെട്ടിക്കുറവ് വരുത്തിയപ്പോള്‍ സാമ്പത്തിക ഞെരുക്കത്തിനിടയിലും അവര്‍ക്ക് ആശ്വാസം നല്‍കു ന്ന പദ്ധതികളാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി.വേനല്‍ കടുക്കുന്നതിനാല്‍ മാര്‍ച്ച് 15 മുതല്‍ ജില്ലയില്‍ 500 കേന്ദ്രങ്ങളില്‍ ദാഹജല വിതരണ കേന്ദ്രം തുടങ്ങാനും സിഐടിയു ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു.പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ കൂട്ടിയ സെസ്സ് ഇനത്തിലുള്ള 20 രൂപയില്‍ നിന്ന് 2 രൂപ സംസ്ഥാനത്തിന് നല്‍കിയിരുന്നെങ്കില്‍ ഇവിടെ രണ്ട് രൂപ സെസ്സ് വര്‍ദ്ധിപ്പിക്കേണ്ടി വരില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.ശശി അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി എം.ഹംസ റിപ്പോര്‍ട്ട് അവതരിപ്പി ച്ചു.ജനക്ഷേമത്തിലും വികസനത്തിലും ഇന്ത്യക്ക് മാതൃകയായ കേരള സര്‍ക്കാരിനോട് കേന്ദ്രസര്‍ക്കാര്‍ തുടരുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും കേരളത്തോട് നീതി കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയം സിഐ ടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജുവും; 2023 ഏപ്രില്‍ 5ന് ഡല്‍ഹിയില്‍ നടക്കുന്ന കിസാന്‍-മസ്ദൂര്‍ സംഘര്‍ഷ് റാലി വിജയിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേ യം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതനും അവതരിപ്പിച്ചു. രണ്ട് പ്രമേയങ്ങളും കൗണ്‍സില്‍ യോഗം ഐകകണ്‌ഠേന പാസാക്കി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.പ്രഭാകരന്‍,ടി.കെ.നൗഷാദ്, എന്‍.എന്‍.കൃഷ്ണദാസ്, വി.സരള, എം. പത്മിനി ടീച്ചര്‍, എല്‍.ഇന്ദിര, വി.എ.മുരുകന്‍, ടി.എം.ജമീല, പി.ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി യവര്‍ സംസാരിച്ചു.സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ഹരിദാസ് നന്ദി പറഞ്ഞു.