അലനല്ലൂര്‍: മുണ്ടക്കുന്ന് കാവടിയോട് കോളനിയിലെ കുടിവെള്ളക്ഷാമത്തിന് പരി ഹാരമായി.ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി യ കുടിവെള്ള പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ അധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് അംഗം എകെ ബക്ക ര്‍,മുന്‍ പഞ്ചായത്ത് അംഗം സി മുഹമ്മദാലി മാസ്റ്റര്‍,എം പി ബക്കര്‍ മാസ്റ്റര്‍,മുസ്തഫ ചക്കം തൊടി തുടങ്ങിയവര്‍ സംബന്ധിച്ചു.
