അലനല്ലൂര്‍: ബൈക്കില്‍ നിന്നും വീണ് യുവാവിന് പരിക്കേറ്റു.എടത്തനാട്ടുകര കുഞ്ഞു കുളം ആര്യാമ്പിവില്‍ വീട്ടില്‍ വിശ്വനാഥനാണ് (40) പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാ വിലെ വട്ടമണ്ണപ്പുറം-അണയംകോട് റോഡില്‍ വെച്ചായിരുന്നു അപകടം.ചിരട്ടക്കുളം ഭാഗത്ത് നിന്നും ബൈക്കില്‍ പോവുകയായിരുന്നു.കോളേജ് ബസിനെ മറികടക്കുന്നതി നിടെ എതിരെ വന്ന ബൈക്കിനെ കണ്ട് ബ്രേക്കിട്ടതോടെ നിയന്ത്രണം വിട്ട് മറിയുകയാ യിരുന്നു.സാരമായി പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വട്ടമണ്ണപ്പുറം-അണയം കോട് റോഡ് തകര്‍ന്ന് കിടക്കു കയാണ്.ഇത് ഗതാഗതത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!