മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണി റ്റിന്റെ നേതൃത്വത്തില്‍ ടി നസിറുദ്ദീന്‍ അനുസ്മരണം സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും നടത്തി.വ്യാപാര്‍ ഭവനില്‍ ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ പതാക ഉയര്‍ത്തി.ജോണ്സണ്,ഷമീര്‍ യൂണിയന്,മിന്‍ഷാദ്, സിബി, കൃഷ്ണദാസ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ലിബിഷ്, ബാബു,നജീബ്, മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്കി.
