അഗളി: അട്ടപ്പാടിയില്‍ പട്ടാപ്പകല്‍ പുലി പശുവിനെ ആക്രമിച്ചു.രക്തം വാര്‍ന്ന് പശു ചത്തു.പുതൂര്‍ ചീരക്കടവ് സ്വദേശി നമ്പിരാജന്റെ നാല് വയസ്സുള്ള പശുവിനെയാണ് പുലി ആക്രമിച്ചത്.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.പറമ്പില്‍ കെട്ടി യിട്ടിരിക്കുകയായിരുന്ന പശുവിനെ പുലി ആക്രമിക്കുന്നത് കണ്ട് ആളുകള്‍ ബഹളം വെച്ചതോടെ പുലി കാട്ടിലേക്ക് ഓടി മറഞ്ഞു.കഴുത്തിനാണ് പുലി പിടിത്തമിട്ടത്.മാസം കടിച്ച് പറിച്ച നിലയിലായിരുന്നു.വായയും തകര്‍ന്നു.രക്തം വാര്‍ന്ന് പശു ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ചാവുകയായിരുന്നു.പശു എട്ട് മാസം ഗര്‍ഭിണിയായിരുന്നു. പോസ്റ്റ്മാ ര്‍ട്ടത്തിന് ശേഷം ജഡം കുഴിച്ചിട്ടു.
