കോട്ടോപ്പാടം: തിരുവിഴാംകുന്ന് വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും സഹായ മനസ്കതയും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ തിരുവിഴാംകുന്ന് സിപി എയുപി സ്കൂളിലെ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പുതിയ സംരംഭമായ സാന്ത്വന കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമാകുന്നു. വിദ്യാ ര്‍ത്ഥികള്‍ സ്വന്തമായി തന്നെ പണം സ്വരൂപിച്ച് വിദ്യാലയത്തിലേക്ക് കുട്ടികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുകയും സ്റ്റോറില്‍ സൂക്ഷിക്കുകയും തുടര്‍ന്ന് വില്‍പ്പന നടത്തുകയും ചെയ്യുന്ന പദ്ധതിയാണിത്.ലാഭവിഹിതം സമൂഹത്തില്‍ ദുരിതമനുഭവി ക്കുന്ന പാവപ്പെട്ടവര്‍ക്കും, ബാക്കി കുറച്ച് ഭാഗം സ്കൗട്ട്സ് പ്രവര്‍ത്തങ്ങള്‍ക്കും വേണ്ടി യാണ് വിനിയോഗിക്കുക. സ്കൗട്ട്സ് ഏകദിന ശില്പശാല ബ്ലോക്ക് മെമ്പര്‍ വി.മണി കണ്ഠന് ഉദ്ഘാടനം ചെയ്തു.ആദ്യവില്പന നടത്തി കാരുണ്യക്കട സ്കൗട്ട്സ് റോവര്‍ വി ഭാഗം ജില്ലാ കമ്മീഷണര്‍ കെ.എന്‍, ബലരാമന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ടി.ബാലചന്ദ്രന് അദ്ധ്യക്ഷനായി പ്രധാന അധ്യാപിക ടി.ശാലിനി,മാനേജര്‍ സി.പി. ഷിഹാബുദ്ദീന്,എസ്ആര്‍ജി കണ്‍വീനര്‍ ശ്രീവത്സന്‍,ജയചന്ദ്രന്.സി എന്നിവര്‍ സംസാരിച്ചു.
