അലനല്ലൂര്‍: നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിലെ വൈക്കോല്‍ ലോഡിന് തീപിടിച്ചു. കോട്ടോപ്പാടം വേങ്ങയിലെ ആര്യമ്പാവ് റോഡിലാണ് സംഭവം.ഓങ്ങല്ലൂര്‍ റഷീദിന്റെ വൈക്കോലാണ് കത്തി നശിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. റഷീദ് വൈക്കോല്‍ സംഭരിക്കുന്ന ആളാണ്.കഴിഞ്ഞ ദിവസമാണ് വൈക്കോല്‍ ലോ ഡുമായി വാഹനം എത്തിയത്.നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലെ വൈക്കോലില്‍ അഗ്നിബാധ കണ്ടയുടന്‍ സ്ഥലത്തുണ്ടായിരുന്നവര്‍ റഷീദിനെ വിവരം അറിയിക്കു കയായിരുന്നു.ഈ സമയം വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്ന റഷീദ് നേരിട്ടെത്തി ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു.ഉടന്‍ ഫയര്‍ഫോഴ്സ് സ്ഥല ത്തെത്തി തീയണയ്ക്കുകയായിരുന്നു.ക്വര്‍ട്ടേഴ്സുകളും നിരവധി വീടുകളും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് അഗ്നിബാധയുണ്ടായത്. സമീ പത്തെ തന്നെ വൈക്കോലിന്റെ വലിയ ശേഖരവുമുണ്ടായിരുന്നു.ഫയര്‍ഫോഴ്സിന്റെ സമയോചിത ഇടപെടല്‍ കാരണം വൈക്കോല്‍ ശേഖരത്തിലേക്ക് തീപടരാതിരുന്നത് വലിയ അപകടത്തെ ഒഴിവാക്കി.സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ എ പി രന്തിദേവന്,ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ സന്ദീപ്,കാര്ത്തികേയന്, ലിജു, ഷബീ ര്‍,സുരേഷ് കുമാര്‍,ഹോംഗാര്‍ഡ് അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
