കുമരംപുത്തൂര്‍: ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് മിനിവാന്‍ ഡിവൈഡ റിലേക്ക് ഇടിച്ച് കയറി അപകടം.തിരുവിഴാംകുന്ന് മലേരിയം സ്വദേശി സുരേന്ദ്രന് (48) പരിക്കേറ്റു.വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സ തേടി.ചൊവ്വാഴ്ച രാത്രി മണ്ണാര്‍ക്കാട് കുട്ടിയെ ആശുപത്രിയില്‍ കാണിച്ച് വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം.പിറകെ വന്ന ലോറിയ്ക്ക് വഴിയൊരുക്കി കൊടുക്കുന്നതിനിടെ ശ്രദ്ധയില്‍ പ്പെടാതെ പോയ ഡിവൈഡറിന് മുകളിലേക്ക് മിനിവാന്‍ നിയന്ത്രണം വിട്ട് കയറിപോ വുകയായിരുന്നു.ഡ്രൈവര്‍ സീീറ്റ് ബെല്‍റ്റിട്ടിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി .വാഹനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു.ഏകദേശം 65000 രൂപയോളം അറ്റകുറ്റപണിക്കായി വേണ്ടി വരുമെന്ന് സുരേന്ദ്രന് പറഞ്ഞു.
ദേശീയപാത വികസനം പൂര്‍ത്തിയായതോടെ ചുങ്കത്തിന്റെ മുഖച്ഛായ തന്നെ മാറിയി ട്ടുണ്ട്.റോഡിന്റെ നിലവാരം ഉയര്‍ന്നതോടെ ഇത് വഴിയുളള യാത്ര സുഗമവുമാണ്. മൂ ന്നും കൂടിയ കവലയില്‍ അടുത്തിടെയാണ് ദേശീയപാതയില്‍ അടുത്തിടെയാണ് ചെ റിയ ഉയരത്തിലുള്ള ഡിവൈഡര്‍ സ്ഥാപിച്ചത്.ഈ ഡിവൈഡറിന്റെ ഒരു ഭാഗത്ത് മാ ത്രമാണ് ഹസാര്‍ഡ് ബോര്‍ഡ് ഉള്ളത്.മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും രാത്രികാലങ്ങളില്‍ വരുന്ന വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുമ്പോഴാണ് അപകടങ്ങള്‍ സംഭവിക്കുന്നത്.ഇതിനകം നിരവധി അപകടങ്ങള്‍ സംഭവിച്ചതായാണ് നാട്ടുകാര്‍ പറ യുന്നത്.
സംസ്ഥാനപാതയില്‍ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മാത്രമാണ് ഡിവൈഡറില്‍ ഹസാര്‍ഡ് ബോര്‍ഡ് ഉള്ളത്.മറുഭാഗത്ത് ഇതില്ലാത്തതാണ് അപകടകെ ണിയാകുന്നത്.റിഫ്ളക്ടര് സൂചന ബോര്‍ഡ്,ബ്ലിങ്കിംഗ് ലൈറ്റുകള്‍ തുടങ്ങിയ മുന്നറിയിപ്പ് സംവിധാനങ്ങളൊരുക്കി സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഹസാര്‍ഡ് ബോര്‍ഡ് വൈകാതെ തന്നെ സ്ഥാപിക്കുമെന്ന് യുഎല്‍സിസിഎസ് വൃത്ത ങ്ങള് അറിയിച്ചു.
