പാലക്കാട് :എ.ആർ ക്യാമ്പ് റിസർവ്വ് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിൽ കോട്ടമൈതാനിയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരേഡിൽ 34 പ്ലാറ്റൂണുകൾ അണിനിരന്നു. പാലക്കാട് ലോക്കൽ പോലീസ്, പാലക്കാട് വനിതാ പോലീസ്, കേരള ഫോറസ്റ്റ്, കേരള ഹോം ഗാർഡ്, കേരള ഫോറസ്റ്റ് വനിതാ, വിവിധ സ്കൂളുകളിൽ നിന്നുള്ള എൻ.സി.സി, സ്കൗട്ട് -ഗൈഡ്സ്, റെഡ് ക്രോസ്, ബാൻഡ്, നേവൽ, സ്റ്റുഡന്റ്സ് പോലീസ്, എന്നിവർ പരേഡിൽ അണിനിരന്നു
പരേഡിൽ വിജയികളായവർ
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടമൈതാനത്ത് നടന്ന പരേഡിൽ പോലീസ് വിഭാഗത്തിലെ കെ.എ.പി 2 ബറ്റാലിയൻ ഒന്നാം സ്ഥാനവും ജില്ലാ സായുധ സേന റിസർവ് രണ്ടാംസ്ഥാനവും നേടി. അൺ ആംഡ് ട്രൂപ്പിൽ കേരള എക്സൈസ് ഒന്നും കേരള ഫയർ ഫോഴ്സ് രണ്ടും സ്ഥാനം നേടി. എൻ.സി.സി സീനിയർ വിഭാഗത്തിൽ മേഴ്സി കോളേജ് 27 (കെ) ബറ്റാലിയൻ ഒന്നാം സ്ഥാനവും പാലക്കാട് ഗവ. പോളിടെക്നിക് കോളേജിലെ 27 ( കെ )ബറ്റാലിയൻ രണ്ടാം സ്ഥാനവും നേടി. എൻ.സി.സി ജൂനിയർ വിഭാഗത്തിൽ മലമ്പുഴ ജെ.എൻ.വി സ്കൂൾ 27 ( കെ )ബറ്റാലിയൻ ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനവും ജെ.എൻ.വിസ്കൂളിലെ ഒൻപതാം ബെറ്റാലിയൻ ഗേൾസ് രണ്ടാം സ്ഥാനവും നേടി. സ്റ്റുഡൻസ് പോലീസ് വിഭാഗത്തിൽ ടെക്നി ക്കൽ എച്ച്.എസ്.എസ് കൂട്ടുപാത ഒന്നാം സ്ഥാനവും ഗവ. എച്ച്.എസ്. എസ് കൊടുവായൂർ രണ്ടാം സ്ഥാനത്തിനും അർഹരായി. എൻ.സി.സി നേവൽ വിണ്ടിൽ മണ്ണാർക്കാട് എം.ഇ.എസ് ഒമ്പതാം ബെറ്റാലിയൻ ഒന്നാം സ്ഥാനം നേടി. സ്കൗട്ട് വിഭാഗത്തിൽ ബി.ഇ.എം.എച്ച്. എസ്. എസ് ഒന്നാം സ്ഥാനം നേടി. എൻ എസ് എസ് വിഭാഗത്തിൽ ഗവ. മോയൻസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. റെഡ് ക്രോസ് വിഭാഗത്തിൽ ഇതിൽ ബി. ഇ.എം. എച്ച്. എസ്.എസ് ഒന്നാം സ്ഥാനത്തിന് അർഹരായിഗൈഡ്സ് വിഭാഗത്തിൽ ഗവ.മോയൻ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും ബി. ഇ.എം.എച്ച്.എസ്.എസ് സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബാൻഡ് വിഭാഗത്തിൽ കാണിക്കമാതാ ഒന്നാം സ്ഥാനവും കണ്ണാടി എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.