പാലക്കാട് :ഇന്ത്യ മതനിരപേക്ഷ സോഷ്യല്‍ ജനാധിപത്യ പരമാധി കാര രാഷ്ട്രമാണെന്നും ജനങ്ങളിലാണ് പരമാധികാരം നിക്ഷിപ്ത മായിരിക്കുന്നതെന്നും പട്ടികജാതിപട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.71 മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനയുടെ ആമുഖത്തില്‍ രേഖപ്പെടുത്തിയ നീതി സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ തത്വങ്ങള്‍ ഉറപ്പാക്കി ഭരണഘടനാ അവകാശങ്ങള്‍ ജനങ്ങള്‍ക്ക് നേടികൊടുക്കേണ്ടത് ഭരണകൂടത്തിന്റെ കൂടി ഉത്തരവാദിത്ത മാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ജനതയുടെ ജീവിത സംസ്‌കാര വൈവിധ്യം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതാണ് ഭരണഘടന. വൈവിധ്യമേറിയ സംസ്‌കാരവും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള പൈതൃകവും കാത്ത് സൂക്ഷിക്കുന്ന അപൂര്‍വ്വ രാജ്യമാണ് ഇന്ത്യ. ശാസ്ത്രസാങ്കേതിക ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റേതൊരു രാജ്യത്തേക്കാളും പിന്നിലല്ലെന്ന് തെളിയിച്ച് ലോകരാജ്യങ്ങള്‍ ക്കിടയില്‍ ഏറ്റവും ശക്തമായ ജനാധിപത്യ രാഷ്ട്രമായാണ് ഇന്ത്യ നില്‍ക്കുന്നത്. നാലായിരത്തിലധികം ജാതികളും രണ്ടായിരത്തി ലധികം ഭാഷകളുമുള്ളതാണ് ഭാരതം. ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ മതങ്ങളിലും വിശ്വസിക്കുന്നവര്‍ ഇന്ത്യയില്‍ പൗരന്മാരാ ണെന്നും മന്ത്രി പറഞ്ഞു. ഭരണകൂടവും ഭരണകര്‍ത്താക്കളും ഏതെ ങ്കിലും മതത്തെ പ്രീണിപ്പിക്കാനോ ഏതെങ്കിലും മതത്തെ പ്രത്യേക മായി പീഡിപ്പിക്കുവാനോ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിലൂടെ ഒരു പ്രത്യേക മത വിഭാഗത്തിന് അവകാശം നിഷേധിക്കുകയും മറ്റെല്ലാ ജനവിഭാഗങ്ങള്‍ക്കും അവകാശം നല്‍കു കയും ചെയ്യുമ്പോള്‍ ലംഘിക്കപ്പെടുന്നത് ഭരണഘടനാ തത്ത്വമായ മതനിരപേക്ഷതയും അവകാശവുമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഭാഷാപരമായും സാംസ്‌കാരിക പരമായും ന്യൂനപക്ഷങ്ങളായി ട്ടുള്ളവര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘി ക്കപ്പെടുന്നുണ്ടെന്നും സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ ഉറപ്പാക്കാനാണ് സര്‍ക്കാ ര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ ത്തിപ്പിടിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്നും ഭരണഘടനയെ സംര ക്ഷിക്കാന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹരായവരെയും രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹരായവരെയും മന്ത്രി അഭിനന്ദിച്ചു. എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ഷാഫി പറമ്പില്‍ എം.എല്‍.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്ത കുമാരി, ജില്ലാ കളക്ടര്‍ ഡി.ബാലമുരളി, ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, എ.ഡി. എം ടി. വിജയന്‍ ,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ സ്‌കൂളു കളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു