എടത്തനാട്ടുകര : ഇക്കഴിഞ്ഞ മഹാപ്രളയ കാലം മലയാളികളെ ഓര്‍മ്മിപ്പിച്ച വസ്ത്രത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികളെയും സമൂഹത്തെയും ബോധവല്‍ക്കരിച്ച് ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുന്ന പാവങ്ങള്‍ക്ക് വസ്ത്രങ്ങള്‍ ശേഖരിച്ചു നല്‍കുന്ന എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നല്ലപാഠം യൂണിറ്റിന്റെ ‘എല്ലാവരും ഉടുക്കട്ടെ’ ജീവ കാരുണ്യ പദ്ധതി നാടിന് മാതൃകയാവുന്നു.സ്‌കൂളിലെ നല്ലപാഠം യൂണിറ്റ്, ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റുകള്‍, ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് യൂണിറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റ് എന്നിവ സംയുക്തമായി, മലപ്പുറം പുളിക്കല്‍ ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന ‘ഷെല്‍ട്ടര്‍ ഇന്ത്യ’ എന്ന സന്നദ്ധസംഘടനയുടെ കീഴിലുള്ള ഡ്രസ്സ് ബാങ്ക് വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.പദ്ധതിയുടെ ഭാഗമായിശേഖരിച്ച വസ്ത്രങ്ങള്‍ മലപ്പുറം പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഷെല്‍ട്ടര്‍ ഇന്ത്യ’ എന്ന സന്നദ്ധസംഘടനയുടെ കീഴിലുള്ള ഡ്രസ്സ് ബാങ്ക് വിഭാഗത്തിന് എത്തിച്ച് കൊടുക്കും. ഷെല്‍ട്ടര്‍ ഇന്ത്യ വളന്റിയര്‍മാര്‍ സംസ്ഥാനത്തെ യും ഇതര സംസ്ഥാനങ്ങളിലെയും ആത്യാവശ്യക്കാര്‍ക്ക് അവ സൗജന്യമായി നേരിട്ട് വിതരണം ചെയ്യും.’എല്ലാവരും ഉടുക്കട്ടെ’ പദ്ധതിയിലേക്ക് പുതിയ വസ്ത്രങ്ങളും ശേഖരിക്കുന്നുണ്ട്. ഒപ്പം വലിപ്പക്കുറവിന്റെ പേരിലോ, ഇഷ്ടമല്ലാത്ത നിറമായതിനാലോ, ഫാഷന്‍ മാറിയതിന്റെ കാരണത്താലോ വീടുകളില്‍ മാറ്റി വെച്ചിരിക്കുന്ന ഉപയോഗിച്ച വസ്ത്രങ്ങള്‍ ശേഖരിച്ച് നമ്മുടെ സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും ആവശ്യക്കാര്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്നതാണ് ‘എല്ലാവരും ഉടുക്കട്ടെ’ പദ്ധതി.കീറാത്ത, നിറം മങ്ങാത്ത, അടിയുടുപ്പുകള്‍ ഒഴികെയുള്ള, ഉപയോഗിക്കാന്‍ പറ്റുന്ന വസ്ത്രങ്ങള്‍ കഴുകിയുണക്കി, ഇസ്തിരിയിട്ട്, മടക്കിയാണ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളില്‍ എത്തിക്കുന്നത്. കഴുകി യുണക്കി ഇസ്തിരിയിട്ട് മടക്കിയ വസ്ത്രങ്ങള്‍ ജനുവരി 31 വെള്ളി വൈകുന്നേരം 4 മണിക്ക് മുന്‍പായി എടത്തനാട്ടുകര ഗവ.ഓറിയ ന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളെ ഏല്‍പ്പിച്ചോ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നേരിട്ടെത്തിച്ചോ പൊതു ജനങ്ങള്‍ക്കും ഈ പദ്ധതിയില്‍ പങ്കാളികളാവാം.’എല്ലാവരും ഉടുക്കട്ടെ’ പദ്ധതിയിലേക്ക് പുതിയ വസ്ത്രങ്ങളും നല്‍കാം.എല്ലാവരും ഉടുക്കട്ടെ പദ്ധതിയുടെ ബ്രോഷര്‍ സ്‌കൂള്‍ ലീഡര്‍ എം.സി.ദിയക്കു നല്‍കി പ്രധാനാധ്യാപകന്‍ എന്‍.അബ്ദുന്നാസര്‍ പദ്ധതി ഉല്‍ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ പി. അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു.അധ്യാപകരായ വി. മുഹമ്മദ്, പി. ദിലീപ്, സി. ബഷീര്‍, പി. അബ്ദുസ്സലാം, കെ.ടി സിദ്ദീഖ്, കെ.ടി. സക്കീന, കെ. യൂനസ് സലീം എന്നിവര്‍ സംസാരിച്ചു .പദ്ധതിയുടെ ഭാഗമായി സന്ദേശ രേഖാ വിതരണം, പോസ്റ്റര്‍ ഡിസ്‌പ്ലെ,സോഷ്യല്‍ മീഡിയാ പ്രചാരണം എന്നിവ സംഘടിപ്പി ച്ചു.വിശദ വിവരങ്ങള്‍ക്ക് 9447364751,9447368178, 9447428566,9447938323, 9495167204