കാഞ്ഞിരപ്പുഴ:ഫുട്‌ബോള്‍ ആണ് ലഹരിയെന്ന സന്ദേശവുമായി എസ്എഫ്‌ഐ കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി ചിറക്കല്‍പ്പടി ടര്‍ഫില്‍ നടത്തിയ ജന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ ഫെസ്റ്റ് ജില്ലാ പ്രസിഡന്റ് പി ജിഷ്ണു ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മിറ്റി പ്രസി ഡന്റ് കെ ആര്‍ അനന്ദുകൃഷ്ണ അധ്യക്ഷനായി.
ഏരിയ സെക്രട്ടറി പി.മാലിക്,ജോയിന്റ് സെക്രട്ടറി കെ.യദുകൃഷ്ണ, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ നിസാര്‍ മുഹമ്മദ്, കെ. സന്തോഷ്,ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി വിഷ്ണു പി.ആര്‍ എന്നിവര്‍ പങ്കെടുത്തു.എസ്എഫ്‌ഐ ലോക്കല്‍ സെക്രട്ടറി ടി. കെ.അര്‍ഷദ് സ്വാഗതവും ലാക്കല്‍ കമ്മിറ്റി അംഗം ദേവിക കെ കൃഷ്ണ നന്ദിയും പറഞ്ഞു.
വിജയികള്‍ക്ക് സിപിഎം ഏരിയ സെക്രട്ടറി യു.ടി രാമകൃഷ്ണന്‍ മാസ്റ്റര്‍ സമ്മാനദാനം നടത്തി.ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീന്‍ പങ്കെടുത്തു.ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ലിലീപ്കുമാര്‍ ട്രോ ഫികള്‍ വിതരണം ചെയ്തു.ലോക്കല്‍ കമ്മിറ്റി അംഗം ആര്‍.അനൂജ്, ഡിവൈഎഫ്‌ഐ മേഖല പ്രസിഡണ്ട് കെ.ദിനൂപ് എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.ആര്‍.കിരണ്‍, എച്ച്.അഖില, അമല്‍ കൃഷ്ണ,എ.യു വിനു,ജിസ്‌ന ജോര്‍ജ്ജ്,എ.ജി.ഗൗതം,കെ.എസ് വിപിന്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.