അലനല്ലൂര്‍:കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സ മ്മേളനത്തിന്റെ പ്രചാരണ ഭാഗമായി പാലക്കാഴി ഖാദിമുല്‍ ഇസ്ലാം പുത്തന്‍ ജുമാമസ്ജിദ് കമ്മിറ്റി മഹല്ല് സംഗമം നടത്തി.ചണ്ഡീഗഡില്‍ നടന്ന ദേശീയ ക്വിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനാ യി ഗോള്‍ഡ്, വെങ്കലം മെഡല്‍ നേടിയ മഹല്ല് അംഗങ്ങളായ കെ. മിന്‍ഹാജ്,സി.സിനാന്‍, മുഹമ്മദ് ആദില്‍,കെ.ബി. സിനാജ് എന്നിവ രെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.ദാറുല്‍ ഉലൂം മദ്‌റസ വിദ്യാര്‍ത്ഥികളില്‍ നിന്ന് കെ.എന്‍.എം. സംസ്ഥാന സര്‍ഗ്ഗമേളയില്‍ ഉന്നത വിജയം നേടിയവര്‍,അര്‍ദ്ധ വാര്‍ഷിക പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയവര്‍ തുടങ്ങിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കെ.എന്‍.എം. മണ്ഡലം സെക്രട്ടറി ഇ.അബ്ദു റഹ്മാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പ്രചാരണ വിഭാഗം ചെയര്‍മാന്‍ പി.മുസ്തഫ മാസ്റ്റര്‍ അധ്യക്ഷനായി.പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ സലഫി മസ്ജിദ് ഇമാം ഹാഫിള് അബ്ദുല്ല ഖാന്‍ നദ്വി സംഗമത്തെ അഭിസംബോധന ചെ യ്തു.’നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്ന വിഷ യത്തില്‍ ഹാഫിള് സെക്കീര്‍ ഹുസൈന്‍ ആലുവ മുഖ്യപ്രഭാഷണം നടത്തി.പി.കെ. സെക്കരിയ്യ സ്വലാഹി ആമുഖഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് കെ.ടി. നാണി സാഹിബ്, ട്രഷറര്‍ കെ.പി. അബ്ദു ല്‍ ഹമീദ്,കെ. അബു ഹാജി,കെ.വി. ഉസ്മാന്‍, അറക്കല്‍ നാസര്‍ തുട ങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.കെ. ഹുസൈന്‍ കളപ്പാറ ,സിദാന്‍ പൂഴിക്കുന്നന്‍,കെ.കെ. ഷെരീഫ് സ്വലാഹി തുടങ്ങിയവര്‍ സംസാരിച്ചു.
