മണ്ണാര്‍ക്കാട്: കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കരു തെന്നാവശ്യപ്പെട്ട് കെഎസ്ടിയു മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി എഇഒ ഓഫീസിന് മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി.അപ്രഖ്യാപിത നിയമ ന നിരോധനം പിന്‍വലിക്കുക,രണ്ട് വര്‍ഷമായി തടഞ്ഞുവെച്ച ക്ഷാ മബത്ത അനുവദിക്കുക,സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ മുഴുവന്‍ അധ്യാപക ര്‍ക്കും ജീവനക്കാര്‍ക്കും ബാധകമാക്കുക,പാഠ്യപദ്ധതി പരിഷ്‌കരണ ത്തിലെ പ്രതിലോമ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുക,സര്‍വീസിലുള്ള മുഴുവന്‍ അധ്യാപകരേയും കെ-ടെറ്റ് യോഗ്യത നേടുന്നതില്‍ നിന്ന് ഒഴിവാക്കുക, അറബിക്,ഉര്‍ദു,സംസ്‌കൃതം ഭാഷാധ്യാപകരുടെയും സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെയും പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുക,പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് സി.എച്ച്.സുല്‍ഫിക്കറലി അധ്യക്ഷനാ യി.മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.ടി.എ.സിദ്ദീഖ് മുഖ്യ പ്രഭാ ഷണം നടത്തി.മണ്ഡലം ലീഗ് പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റര്‍, സി. കെ.സി.ടി സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.പി.എം.സലാഹുദ്ദീന്‍, കെ. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,ഉപജില്ലാ സെക്രട്ടറി സലീം നാലക ത്ത്,സംസ്ഥാന സമിതി അംഗങ്ങളായ ഹുസൈന്‍ കാള ശ്ശേരി,ഇ.ആര്‍.അലി,പി.അബ്ദുറഹ്മാന്‍(കെ.എ.ടി.എഫ്),പി.ഹംസ(കെ.യു.ടി.എ),കെ.പി.എ.സലീം,എന്‍.ഷാനവാസലി,കെ.എ.മനാഫ്,സി.പി.ഷിഹാബുദ്ദീന്‍,പി.അന്‍വര്‍സാദത്ത്,മുനീര്‍ താളിയില്‍, കെ.ജി. മണികണ്ഠന്‍,കെ.ടി.ഹാരിസ്,കെ.സാബിറ,കെ, എം.മുസ്തഫ, പി. അബ്ദുല്‍ നാസര്‍ പ്രസംഗിച്ചു.പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കരുത് എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മുദ്രയും ശ്രദ്ധേയമായി.