മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിന്ന് ശബരിമലയിലേക്ക് ഗുരുവായൂര്‍ വ ഴി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ ആരംഭിക്കുമെന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.മണ്ണാര്‍ക്കാട് നിന്നും ബസ് സര്‍വീസ് വേണമെന്ന് എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ട തിനെ തുടര്‍ന്നാണ് സര്‍വീസ് നാളെ തന്നെ ആരംഭിക്കുമെന്ന് ഗതാ ഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉറപ്പ് നല്‍കിയത്.ശനിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഫാലാഗ് ഓഫ് ചെയ്യും.2012ലാണ് മണ്ണാ ര്‍ക്കാട് നിന്നും ശബരിമലയിലേക്ക് കെഎസ്ആര്‍ടി സര്‍വീസ് ആ രംഭിച്ചത്.കോവിഡിനെ തുടര്‍ന്ന് സര്‍വീസ് തടസ്സപ്പെട്ടിരുന്നു. ഇത് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
