മണ്ണാര്‍ക്കാട്: വന്യമൃഗശല്ല്യ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാ യി വനംവകുപ്പ് ആരണ്യദീപം പദ്ധതിയിലുള്‍പ്പെടുത്തി തെരുവ് വി ളക്കുകള്‍ സ്ഥാപിക്കല്‍ പുരോഗമിക്കുന്നു.ഇതിനകം വിവിധ പ്രദേശ ങ്ങളിലായി 138 തെരുവ് വിളക്കുകള്‍ സ്ഥാപിച്ചതായി മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്‍ സുബൈര്‍ അറിയിച്ചു.

അലനല്ലൂര്‍ പഞ്ചായത്തിലെ ചൂരപ്പട്ട, ചോലമണ്ണ്, താന്നിക്കുന്ന്, പൊ ന്‍പാറ,കോട്ടോപ്പാടം പഞ്ചായത്തിലെ പുളിച്ചിപ്പാറ, പുളിക്കലടി, ചു ള്ളിപ്പാറ,കാഞ്ഞിരംകുന്ന് കുമരംപുത്തൂര്‍ പഞ്ചായത്തിലെ മേക്കള പ്പാറ,തെങ്കര പഞ്ചായത്തിലെ പാങ്ങോട്,തത്തേങ്ങലം, ടീച്ചര്‍പ്പടി, ക രിമ്മന്‍കുന്ന് എന്നിവടങ്ങളിലാണ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചി ട്ടുള്ളത്.കുമരംപുത്തൂര്‍ പഞ്ചായത്തിലെ കാരാപ്പാടം,കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോല,വര്‍മ്മംകോട്,പള്ളിപ്പടി വാര്‍ഡുക ളിലായി മുപ്പത് തെരുവ് വിളക്കുകള്‍ കൂടി തയ്യാറെടുപ്പിലാണ് വനം വകുപ്പ്.വന്യജീവി സാന്നിദ്ധ്യമുള്ള പ്രദേശങ്ങളില്‍ അവയുടെ സാമീ പ്യം രാത്രികാലങ്ങളില്‍ എളുപ്പത്തില്‍ ദൃശ്യമാകുന്നതിനായാണ് ആ രണ്യദീപം പദ്ധതിയിലുള്‍പ്പെടുത്തി തെരുവ് വിളക്കുകള്‍ സ്ഥാപി ക്കുന്നത്.

താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ വന്യജീവി ശല്ല്യം അതിരൂ ക്ഷമാകുന്ന സാഹചര്യമാണുള്ളത്.കഴിഞ്ഞ ആഴ്ച കച്ചേരിപ്പറമ്പില്‍ കാളപ്പൂട്ട് നടക്കുന്നതിനിടെ പട്ടപ്പാകല്‍ കാട്ടാനയുടെ ആക്രമണമു ണ്ടായി.കാട്ടാനക്കൂട്ടമാണ് പ്രധാനമായും കര്‍ഷകര്‍ക്കും വനപാലക ര്‍ക്കും ഒരു പോലെ തലവേദന തീര്‍ക്കുന്നത്.കാട്ടുപന്നികളുടെ തൊ ന്തരവും വേറെയുണ്ട്.വന്യമൃഗശല്ല്യം രൂക്ഷമായ പ്രദേശങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍,സന്നദ്ധ സംഘടനകള്‍,പ്രദേശവാസികള്‍ എന്നിവരുടെ സഹകരണത്തോടെ അടിക്കാട് വെട്ടിത്തെളിച്ച് അപ കടസാധ്യത ലഘൂകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.രാത്രികാലങ്ങളില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. പ്രത്യേക സംഘത്തെ നിയോഗിച്ച് ആനകളെ റബര്‍ ബുള്ളറ്റ് ഉപ യോ ഗിച്ച് തുരത്തുന്നതിനുള്ള നടപടികളും ശക്തമാക്കിയതായി റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!