കാഞ്ഞിരപ്പുഴ: പ്രകൃതിദത്തമായ നിറക്കൂട്ടുകളാല്‍ യുവചിത്രകാര ന്‍മാര്‍ കാഞ്ഞിരപ്പുഴ ഉദ്യാനകവാടത്തില്‍ വരച്ചിട്ട ചുമര്‍ചിത്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയകാഴ്ചയാകുന്നു. കഥകളി,തെയ്യം, വേഴാമ്പല്‍, മയില്‍ അങ്ങിനെ കലാകേരളത്തിന്റെ പ്രതീകങ്ങളെല്ലാം വര്‍ണ്ണ ചിത്രങ്ങളായി ഉദ്യാനകവാടത്തിലെ മതലിലുണ്ട്.തെങ്കര മുതുവല്ലി യില്‍ എം.വൈശാഖ്,മണ്ണാര്‍ക്കാട്ടെ ശ്യാം സുന്ദര്‍,തച്ചമ്പാറ മുതുകുര്‍ ശ്ശിയില്‍ അഖില്‍കൃഷ്ണ എന്നിവരാണ് ഉദ്യാനകവാടത്തെ ചുമര്‍ചിത്ര ങ്ങളിലൂടെ വര്‍ണ്ണാഭമാക്കിയത്.
കോവിഡ് കാലത്ത് താഴ് വീണ വൈശാഖിന്റെ നേതൃത്വത്തിലുള്ള ഒസോറ ദി ആര്‍ട് റൂം എന്ന കമ്പനി മണ്ണാര്‍ക്കാട്ട് വീണ്ടും തുറക്കു ന്നതിന്റെ ഭാഗമായി കൂടിയാണ് മൂവരും ബ്രഷെടുത്തത്.ഉദ്യാന ചുമ രില്‍ ചിത്രമൊരുക്കാനുള്ള താത്പര്യം കെ ശാന്തകുമാരി എംഎല്‍ എ യെ അറിയിക്കുകയായിരുന്നു.കെപിഐപി ഫസ്റ്റ് ഗ്രേഡ് ഓവര്‍ സിയര്‍ എസ് വിജുവും മൂവര്‍ സംഘത്തിന് സഹായവുമായെത്തി. ഒട്ടും പ്രതിഫലമില്ലാതെ സാമൂഹിക പ്രതിബദ്ധതയോടെയാണ് ചുമര്‍ ചിത്രരചന തുടങ്ങിയത്.ഇരുപത് ദിവസം രാപ്പകല്‍ അധ്വാനി ച്ചാണ് ചിത്രരചന പൂര്‍ത്തിയാക്കിയത്.
വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത പ്രകൃതി ദത്ത നിറങ്ങള്‍ അമ്പ ത് വര്‍ഷം വരെ മങ്ങാതെ നിലനില്‍ക്കുന്നതാണ്.ഇതിനായി നാല്‍പ്പ തിനായിരത്തോളം രൂപ പെയിന്റിനു മാത്രമായി ചെലവായിട്ടുണ്ട്.