മണ്ണാര്‍ക്കാട്: ഭിന്നശേഷി സംബന്ധിച്ച ആനുകൂല്യങ്ങള്‍ ലഭിക്കു ന്നതു ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ആധികാരിക രേഖയായി 2021 ജൂണ്‍ മുതല്‍ യുഡിഐഡി കാര്‍ഡ് (യൂണിക് ഡിസബലിറ്റി ഐഡന്റിറ്റി കാര്‍ഡ്)പ്രാബല്യത്തില്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ അതു കണക്കിലെടുക്കാതെ കേരളത്തില്‍ ചില സര്‍ക്കാര്‍ വകുപ്പുകളും പൊതു മേഖല സ്ഥാപനങ്ങളും ഭിന്നശേഷിക്കാരെ സംബന്ധിക്കുന്ന ഇത്തരം കാര്യങ്ങളില്‍ യുഡിഐഡി കാര്‍ഡ് അംഗീകരിക്കുന്നില്ല എന്ന വ്യാപക പരാതി സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഇത് സംബന്ധിച്ച് വ്യക്തത വരുത്തി അടിയ ന്തിരമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിക്കണ മെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ സാമൂഹ്യ നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.