യുഎഇ:യുഎഇയിലുള്ള മണ്ണാര്‍ക്കാട്ടുകാരുടെ ശാക്തീകരണത്തി നും ക്ഷേമത്തിനും ഇനി മണ്ണാര്‍ക്കാട് എക്‌സപാട്രിയേറ്റ് എംപവര്‍ മെന്റ് ടീം അഥവാ മീറ്റ് പ്രവാസി കൂട്ടായ്മയുണ്ടാകും.യുഇഎയിലെ മണ്ണാര്‍ക്കാട്ടുകാരുടെ ആദ്യത്തെ കൂട്ടായ്മയാണിത്.ജാതിമത രാഷ്ട്രീ യത്തിനതീതമായി യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ഒത്ത് കൂടാ വുന്ന പൊതുവേദിയായ മീറ്റിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാവുക യാണ്.ആഗസ്റ്റ് 11ന് അബുദാബിയില്‍ തുടക്കം കുറിച്ച മീറ്റ് പ്രവാസി കൂട്ടായ്മയ്ക്ക് ഡിസംബര്‍ രണ്ടോടെദുബൈ,ഷാര്‍ജ,അല്‍ ഐന്‍, അജ്മാന്‍,റാസ് അല്‍ ഖൈമ എന്നിവടങ്ങളിലെല്ലാം കമ്മിറ്റികളായി. ഈ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്‌നേഹ സംഗമങ്ങള്‍ നടന്ന് വരികയാണ്. പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനായി അടുത്ത മാസം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റും സംഘടിപ്പിക്കുന്നതായി നാഷണ ല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷി എംഡി അലി വിയ്യക്കുറുശ്ശി അറിയി ച്ചു.ദുരിതം പേറുന്നവര്‍, തൊഴിലില്ലാതെ കഷ്ടപ്പെടുന്നവര്‍ നിയമ പ്രശ്‌നങ്ങളില്‍ കുടുങ്ങിയവര്‍,സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുഭവി ക്കുന്നവരെ സഹായിക്കുക,കലാകായിക കഴിവുകള്‍ പ്രോത്സാഹി പ്പിക്കുക തുടങ്ങിയവയാണ് മീറ്റിന്റെ പ്രധാനലക്ഷ്യങ്ങള്‍. നാഷണ ല്‍ കമ്മിറ്റി ഭാരവാഹികള്‍: ജംഷി എംഡി അലി വിയ്യക്കുറുശ്ശി (പ്രസിഡന്റ്),ജഷീര്‍ ബാച്ചി മണ്ണാര്‍ക്കാട് (ജനറല്‍ സെക്രട്ടറി), സുരേഷ് ബാബു ശിവന്‍കുന്ന് (ട്രഷറര്‍)