കരിമ്പുഴ :’ഒറ്റയാവരുത് ഒരാശയമാവുക’ എന്ന പ്രമേയത്തില്‍ എസ്. എസ്.എഫ് കരിമ്പുഴ സെക്ടര്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് അലനല്ലൂര്‍ സോണ്‍ ജനറല്‍ സെക്രട്ടറി ഹംസ കാവുണ്ട ഉദ്ഘാടനം ചെയ്തു.ഷമീര്‍ മുസ്ലിയാര്‍ അധ്യക്ഷനാ യി.ഡിവിഷന്‍ സെക്രട്ടറിമാരായ റാഫി സഖാഫി കാവുണ്ട,എസ് വൈ എസ് സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി സാദിഖ് സഖാഫി കോട്ടപ്പു റം സെക്ടര്‍ സെക്രട്ടറിമാരായ ഹനീഫ കുലിക്കിലിയാട്, ഇഹ്സാന്‍ സാബിത് പാവകുന്ന് ഫായിസ് മുസ്ലിയാര്‍ തോട്ടര തുടങ്ങിയവര്‍ സംബന്ധിച്ചു.കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ ജനറല്‍ സെക്രട്ട റി സൈതലവി തോട്ടര ഭാരവാഹികളെ പ്രഖ്യാപിച്ചു.ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അജ്മല്‍ മാസ്റ്റര്‍ കൂമഞ്ചേരിക്കുന്ന് തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.
ഭാരവാഹികള്‍ :ഷമീര്‍ മുസ്ലിയാര്‍ കുലിക്കിലിയാട് (പ്രസിഡന്റ്) മുഹമ്മദ് നബീല്‍ കാവുണ്ട (ജനറല്‍ സെക്രട്ടറി)ഹനീഫ കുലിക്കി ലിയാട് (ഫിനാന്‍സ് സെക്രട്ടറി )ഇഹ്സാന്‍ സാബിത് പാവക്കുന്ന്, മുനവ്വര്‍ സജാദ് കരിപ്പമണ്ണ,അനസ് പാവക്കുന്ന്,ഫായിസ് തോട്ടര, ഫാറൂഖ് കോട്ടപ്പുറം,ഫവാസ് തോട്ടര (സെക്രട്ടറിമാര്‍),അമീര്‍ പാറ യില്‍കുളമ്പ്, നാസര്‍ കുലിക്കിലിയാട്, യൂനുസ് കോട്ടപ്പുറം (സെക്ര ട്ടറിയേറ്റ് അംഗങ്ങള്‍).