മണ്ണാര്‍ക്കാട്: ബ്ലോക്ക് കൃഷി അസി ഡയറക്ടറുടെ ഓഫീസിലേക്ക് ബിജെപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. ഇ ഗവേണന്‍സ് പദ്ധതി പ്രകാരം 2017ല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെടുത്തയാളെ 2022ലും ഇപ്പോഴും ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നത് ചട്ടലംഘനമാണെന്നാരോപിച്ചും സര്‍വീസില്‍ നിന്നും പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മണ്ഡലം പ്രസിഡന്റ് എ പി സുമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു നെല്ലമ്പാനി അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി സി ഹരിദാസ്,സെല്‍ കോ ഓര്‍ ഡിനേറ്റര്‍ ശ്രീധരന്‍ ചേറുംകുളം, മണ്ഡലം സെക്രട്ടറി വി രതീഷ്, യുവമോര്‍ച്ചാ മണ്ഡലം പ്രസിഡന്റ് വി വിഷ്ണു,ജനറല്‍ സെക്രട്ടറി രതീഷ്,കര്‍ഷക മോര്‍ച്ച മണ്ഡലം പ്ര സിഡന്റ് പരമേശ്വരന്‍,ജനറല്‍ സെക്രട്ടറി സത്യന്‍ എന്നിവര്‍ സം സാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!