തെങ്കര: വാളാക്കര മൂത്താര് കാവിലെ ചുറ്റുവിളക്ക് താലപ്പൊലി മഹോത്സവം വര്‍ണാഭമായി.ദേശവേലകളുടെ സംഗമം പൂരപ്രേമി കള്‍ക്ക് കാഴ്ചവിരുന്നായി.ദേവസ്വം വേല,പടിഞ്ഞാറന്‍ വേല,വടക്ക ന്‍വേല,കിഴക്കന്‍വേല,തെക്കന്‍ വേല എന്നിവയാണ് ആഘോഷ ത്തില്‍ അണിനിരന്നത്.തിങ്കളാഴ്ച രാവിലെ അഞ്ചു മുതല്‍ ചടങ്ങു കള്‍ ആരംഭിച്ചു.ഉച്ചയ്ക്ക് രണ്ട് മണിയോടെ പണ്ടാരതാലം എഴു ന്നെള്ളിപ്പുണ്ടായി.തുടര്‍ന്ന് മൂന്ന് മണിയോടെ ദേശവേലകള്‍ എഴു ന്നെള്ളി.ആയിരങ്ങളാണ് പൂരം കാണാനായെത്തിയത്.ഇന്ന് പുലര്‍ ച്ചെ താലമെടുപ്പ്,പരിവാര പൂജ,മഞ്ഞള്‍ നീരാട്ട്,പൂര്‍വ്വാംഗശുദ്ധി എന്നീ ചടങ്ങുകളോടെ ഉത്സവത്തിന് സമാപനമായി.