അലനല്ലൂര്‍: സുഗമമായ ഗതാഗതത്തിന് തടസ്സമായി നിന്ന പാതയോ രത്തെ പൊന്തക്കാടുകള്‍ വാര്‍ഡ് വികസന സമിതിയും വനംവകു പ്പും ചേര്‍ന്ന് വെട്ടിവൃത്തിയാക്കി.അലനല്ലൂര്‍ പഞ്ചായത്തിലെ മല യോര പാതയായ പൊന്‍പാറ-ഓലപ്പാറ പാതയോരത്തെ പൊന്തക്കാ ടുകളാണ് ഒന്നാം വാര്‍ഡ് വികസന സമിതിയും വനംവകുപ്പും ചേര്‍ ന്ന് വെ ട്ടിത്തെളിച്ചത്.പാലക്കാട്-മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധി പ്പിക്കു ന്ന പാതയില്‍ ഏകദേശം രണ്ട് കിലോ മീറ്ററോളം ദൂരത്തില്‍ കഴി ഞ്ഞ ദിവസമാണ് പ്രവര്‍ത്തി നടന്നത്.
പൊന്‍പാറ ഓലപ്പാറ റോഡില്‍ വന്യജീവി ശല്ല്യമുണ്ട്.മുമ്പ് പുലി, കടുവ എന്നിവയുടെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്.ആന, കാട്ടുപന്നി ശല്ല്യമാണ് രൂക്ഷം.രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര വലിയ വെല്ലുവിളിയുമാണ്.പാതയോരത്തെ പൊന്തക്കാട് വളര്‍ന്ന് നിന്നത് വന്യജീവികള്‍ക്ക് തമ്പടിക്കാനും സൗകര്യമൊരുക്കിയിരുന്നു. പാത യിലേക്ക് കാട് വളര്‍ന്ന് നില്‍ക്കുന്നത് വളവുകളിലടക്കം വാഹനങ്ങ ള്‍ക്ക് കാഴ്ചയെ മറച്ചിരുന്നു.ഒഴിഞ്ഞ പ്രദേശമായതിനാല്‍ കാട് വെട്ടി വൃത്തിയാക്കാന്‍ ആരും മെനക്കെടാറുമില്ലായിരുന്നു.ഈ സാഹചര്യ ത്തിലാണ് ഒന്നാം വാര്‍ഡ് വികസന സമിതിയും വനംവകുപ്പും പാത യുടെ ഇരുവശത്തേയും കാട് വെട്ടി വൃത്തിയാക്കി ഭീതിരഹിതമായ യാത്ര ഉറപ്പാക്കാന്‍ രംഗത്തിറങ്ങിയത്.വന്യമൃഗശല്ല്യ പ്രതിരോധ പ്ര വര്‍ത്തനങ്ങളുടെ ഭാഗമായി ആരണ്യദീപം പദ്ധതിയിലുള്‍പ്പെടുത്തി വനംവകുപ്പ് നേരത്തെ പ്രദേശത്ത് 22 തെരുവു വിളക്കുകള്‍ സ്ഥാപി ച്ചിരുന്നു.
അലനല്ലൂര്‍ പഞ്ചായത്ത് അംഗങ്ങളായ നൈസി ബെന്നി,പി രഞ്ജി ത്ത്,മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്‍.സുബൈര്‍, ഡെ പ്യുട്ടി റെയ്ഞ്ചര്‍ ജയകൃഷ്ണന്‍,വാര്‍ഡ് വികസന സമിതി അംഗങ്ങളാ യ വി ഷൈജു,എം.അബൂബക്കര്‍,അമീന്‍ മഠത്തൊടി,കെ ഗഫൂര്‍, പ്രദേശവാസികളായ റജീബ്,സന്തോഷ്,സക്കീര്‍ തോരംകണ്ടന്‍, ലക്ഷ്മി,നജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.വാര്‍ഡിലെ കുടും ബശ്രീ,തൊഴിലുറപ്പ് തൊഴിലാളികളും ആര്‍ആര്‍ടി അംഗങ്ങളും പ ങ്കെടുത്തു.