എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തി
ജില്ലയിലെ നദികളില്‍ നിന്നും നീക്കം ചെയ്ത മണ്ണ്,ചെളി മറ്റ് അവശി ഷ്ടങ്ങള്‍ എന്നിവ ഇ-ലേലം ചെയ്യുന്നതിന് ജലസേചന വകുപ്പ് എഞ്ചി നീയര്‍മാരെ ചുമതലപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ചെറുകി ട,ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍,ഭവാനി ബെയ് സിന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്കാണ് ചുമതല.
ഈ ഉദ്യോഗസ്ഥരുടെ അധികാര പരിധിയിലുള്ള നദി/പുഴ എന്നിവി ടങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുള്ള മണ്ണ് /ചെളി ,അവശിഷ്ടങ്ങള്‍ നിയമാനുസൃതമായി ഇ-ലേലം വഴി വില്‍പ്പന നടത്തണം.തുക റിവ ര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിക്ഷേപിക്കാനുളള നടപടി സ്വീകരിക്ക ണം.ലേലത്തില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും രജി സ്‌ട്രേഡ് ബിഡ്ഡര്‍മാര്‍ക്ക് തടസ്സങ്ങളില്ലാതെ ലേലത്തില്‍ പങ്കെടുക്കു ന്നതിനുമായി ഇ-ലേലം പ്ലാറ്റ്‌ഫോം മെറ്റല്‍ സ്‌ക്രാപ്, ട്രെയ്ഡ് കോര്‍പ്പറേ ഷന്‍ ലിമിറ്റഡില്‍ നിന്നും എന്‍.ഐ.സി ഇ-ലേലം പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയതായും എന്‍.ഐ.സി ഡയറക്ടര്‍ പി.സുരേഷ് കുമാര്‍ ലേല ത്തിന്റെ ചുമതലയുള്ള ജലസേചന വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ ജിനീയര്‍ക്ക് സഹായവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കണം.
ഇ-ലേലം നടത്തുന്ന മണ്ണ്/ചെളി ,മാലിന്യങ്ങള്‍ തുടങ്ങിയവയ്ക്ക് നേരത്തെ നിശ്ചയിച്ചിട്ടുള്ള തറവില പ്രകാരം എന്‍.ഐ.സി പ്ലാറ്റ് ഫോമില്‍ ലേലം നടത്തണം.തറവിലയില്‍ മാറ്റം വരുത്തണമെങ്കില്‍ ലേല മേല്‍നോട്ട ചുമതലയുള്ള ചെറുകിട ജലസേചന വകുപ്പ് എക് സിക്യൂട്ടീവ് എന്‍ജിനീയര്‍, ഭവാനി ബെയ്‌സിന്‍, ഡിവിഷണല്‍ എക് സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ വ്യക്തമായ ശുപാര്‍ശ സഹിതം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തറവില സംബന്ധിച്ച് ഡി.ഡി.എം.എ ചര്‍ച്ച ചെയ്ത് പുതുക്കി നിശ്ചയി ക്കുന്നതിന് വേണ്ടി നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെ ന്നും ഉത്തരവില്‍ പറയുന്നു.