മണ്ണാര്‍ക്കാട്: പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളു ടെ രൂപവല്‍ക്കരണ പദ്ധതി പ്രകാരം ജില്ലയില്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ ആരംഭിക്കാന്‍ സംരംഭകര്‍ക്ക് അവസരം. പി.എം. എഫ്. എം.ഇ സ്‌കീമില്‍ ഭക്ഷ്യ സംസ്‌കരണം മേഖലയില്‍ പുതുതായി തുട ങ്ങുന്ന സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരി ക്കുന്നതിനും പദ്ധതി ചെലവിന്റെ 35% പരമാവധി 10 ലക്ഷം രൂപ (വ്യക്തിഗത സംരംഭങ്ങള്‍ക്ക്) വരെ വായ്പാ ബന്ധിത മൂലധന സബ്സി ഡി ലഭിക്കും. (പദ്ധതി ചിലവ് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ 60-40 എന്ന അനുപാതം) നെല്ല് സംസ്‌കരണം, പഴം-പച്ചക്കറി മേഖല യ്ക്കും സാധ്യതയുള്ള ജില്ലയില്‍ കിന്‍ഫ്ര ഭക്ഷ്യ സംസ്‌കരണ പാര്‍ ക്കും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും സംരംഭകര്‍ക്ക് സൗ കര്യപ്രദമാണ്. എഫ്.പി.ഒ,എഫ്.പി.സി, സഹകരണ സംരങ്ങള്‍ എന്നിവയ്ക്ക് 10 കോടി മുതല്‍ മുടക്കുള്ള യൂണിറ്റുകള്‍ ആരംഭി ക്കുന്നതിന് 3 കോടി വരെ സ്ഥിരം മൂലധന സബ്സിഡിയായി ലഭിക്കും.
നിലവിലുള്ള ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ വിപുലീകരിക്കാനും പദ്ധതി അവസരം ഒരുക്കും. ജില്ലയില്‍ നടപ്പു വര്‍ഷം കുറഞ്ഞത് 175 ഭക്ഷ്യ സംസ്‌കരണം യൂണിറ്റുകള്‍ പദ്ധതിയുടെ കീഴില്‍ ആരംഭി ക്കുന്നതിനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗ മായി ജില്ലാ റിസോഴ്സ് പേഴ്സണ്‍സിനെ നിയമിച്ചു. പഞ്ചായത്ത് തലത്തി ല്‍ ഇന്റേണുകളും ബ്ലോക്ക് തലത്തില്‍ വ്യവസായ വികസന ഓഫീ സര്‍മാരും സംരംഭങ്ങളുടെ സഹായത്തിനുണ്ട്. സംരംഭകര്‍ തയ്യാറാ ക്കുന്ന പദ്ധതിയുടെ 90% തുകയായിരിക്കും ബാങ്ക് വായ്പയായി ലഭി ക്കുക. ഇതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ശില്പശാലകള്‍ ജില്ല യില്‍ താലൂക്ക് തലത്തില്‍ നടന്നുവരികയാണ്.താല്പര്യമുള്ള സംരംഭ കര്‍ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ജില്ലാ വ്യവസായ ഓ ഫീസിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായോ ബന്ധപ്പെടണം. ജില്ലാ വ്യവസായ കേന്ദ്രം :9961219459, ചിറ്റൂര്‍ താലൂക്ക് വ്യവസായ ഓഫീസ്: 8590423376, ആലത്തൂര്‍ താലൂക്ക് :9446118554, ഒറ്റപ്പാലം താലൂക്ക്: 9562656889, മണ്ണാര്‍ക്കാട് താലൂക്ക്: 9400042813, പാലക്കാട് താലൂക്ക് വ്യവസായ ഓഫീസ്: 9495036104