മണ്ണാര്‍ക്കാട്: അനുദിനം മലിനമായും മെലിഞ്ഞും ഒഴുകുന്ന നെല്ലി പ്പുഴയെ സമഗ്രമായി അറിയാന്‍ നെല്ലിപ്പുഴ സംരക്ഷണ സമിതിയു ടെ പുഴ പഠനയാത്ര തുടങ്ങി.പുഴ തീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സസ്യങ്ങള്‍,ജന്തുജാലങ്ങള്‍,മണല്‍,മണ്ണിന്റെ ഘടന,മീനുകള്‍, തീര ഗ്രാമങ്ങളിലെ സംസ്‌കാരം,ആഹാര രീതികള്‍ എന്നിവയ്‌ക്കൊപ്പം പുഴ എങ്ങിനെയെല്ലാം മലിനമാക്കപ്പെടുന്ന എന്നിവയെ കുറിച്ചെ ല്ലാം വിശദമായി പഠിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
പുഴയുടെ ഏതെല്ലാം ഭാഗങ്ങളാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്, സംരക്ഷിക്കപ്പെടാതെ പോയിരിക്കുന്നത്, ബണ്ടുകള്‍,കുഴികള്‍, പാലങ്ങള്‍,മണ്ണിന്റെ പ്രത്യേകത,പുഴയുടെ നീളം എന്നിവയും പരി ശോധിക്കുന്നുണ്ട്.നിലവില്‍ പുഴയൊഴുകുന്ന രീതിയാണ് മനസ്സിലാ ക്കുന്നത്.പുഴയുടെ തുടക്കത്തില്‍ 21 മീറ്റര്‍ ആണ് വീതി ഉള്ളത്. പി ന്നീട് ഇത് 18,16,15 മീറ്റുകളായി ചുരുങ്ങുന്നതും പഠനയാത്രയില്‍ ശ്രദ്ധയില്‍പ്പെ ട്ടതായി സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.
46 കിലോ മീറ്റര്‍ നീളം വരുന്ന പുഴയുടെ സംരക്ഷണത്തിനായുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനം മാതൃകാ പരമാണെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു.
പുഴയുടെ ഉദ്ഭവ സ്ഥാനം മുതല്‍ പഠനവിധേയമാക്കി റിപ്പോര്‍ട്ട് ത യ്യാറാക്കുന്നതിനായി ഒരു വര്‍ഷം നീളുന്ന കര്‍മ പദ്ധതിയാണ് നെല്ലി പ്പുഴ സംരക്ഷണ സമിതി ആസൂത്രണം ചെയ്തിട്ടുള്ളത്.എന്റെ നെല്ലി പ്പുഴ സംരക്ഷിക്കാന്‍ ഞാനുമുണ്ട് എന്ന സന്ദേശവുമായി എംഇഎസ് കല്ലടി കോളേജിലെ വിദ്യാര്‍ത്ഥികളും പഠനയാത്രയില്‍ ഒപ്പമുണ്ട്. പുഴയ്ക്ക് പുതുജീവനേകാനുള്ള പരിശ്രമത്തിന്റെ ഭാഗമായുള്ള പഠ നയാത്രക്ക് ഷിജി റോയ് ആണ് നേതൃത്വം നല്‍കുന്നത്. കെപി എസ് പയ്യനെടം,കെപി സലീം,ശിവപ്രസാദ് പാലോട്, അരവിന്ദാക്ഷന്‍, വിജയകുമാര്‍,റാഹില,സമദ് കല്ലടിക്കോട് എന്നിവര്‍ സംസാരിച്ചു.