കാഞ്ഞിരപ്പുഴ: യുഡിഎഫ് ഭരിക്കുന്ന പൊറ്റശ്ശേരി സര്‍വീസ് സഹ കരണ ബാങ്ക് ഭരണസമിതി അംഗങ്ങളും കോണ്‍ഗ്രസ് നേതൃത്വവും ഗുരുതരമായ സാമ്പത്തിക അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി ആരോപിച്ച സാഹചര്യത്തില്‍ ഭരണസ മിതി പിരിച്ച് വിട്ട് സമഗ്രമായ വിജിലന്‍സ് അന്വേഷണവും വകുപ്പ് തല അന്വേഷണവും നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീക രിക്കണമെന്ന് സിപിഎം കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി ആവശ്യ പ്പെട്ടു.

അറുപത് ലക്ഷം രൂപ വാങ്ങിയാണ് പ്യൂണ്‍ തസ്തികയിലേക്ക് നിയമ നം നടത്തുന്നതെന്ന ആരോപണവും തുക ആരൊക്കെ കൈപ്പറ്റിയെ ന്നത് വ്യക്തമാക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം യുഡിഎഫിനു ണ്ടെന്നും ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് ബോധ്യപ്പെ ടുത്താന്‍ മുന്നണി തയ്യാറാകണം.അഴിമതിക്കെതിരെ സിപിഎം സമ ര പരിപാടികളുമായി മുന്നോട്ട് പോകും.സര്‍ക്കാറില്‍ പരാതി ഉന്ന യിക്കുമെന്നും സിപിഎം വ്യക്തമാക്കി.ലോക്കല്‍ സെക്രട്ടറി കെ ലി ലീപ് കുമാര്‍,അംഗങ്ങളായ കെ ബാലന്‍,നിസാര്‍ മുഹമ്മദ്,ആര്‍ അനുജ്,കെ സന്തോഷ്,കെ എസ് സുനേഷ്,പി ദാസന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!