കാഞ്ഞിരപ്പുഴ: യുഡിഎഫ് ഭരിക്കുന്ന പൊറ്റശ്ശേരി ബാങ്കില്‍ നിയമ നത്തിന്റെ മറവില്‍ അഴിമതി ആരോപിച്ച് ഒരു വിഭാഗം കോണ്‍ഗ്ര സ് ഡയറക്ടര്‍മാര്‍ പ്രതിഷേധിച്ചു.പ്രവേശന പരീക്ഷ തടയുകയും ചെയ്തു.ഇതേ തുടര്‍ന്ന് പരീക്ഷ മാറ്റി വെച്ചു.വ്യാഴാഴ്ചയാണ് സംഭവം.
കോണ്‍ഗ്രസ് ഡയറക്ടര്‍മാരായ ജോയ് ജോസഫ്, പി ബാലന്‍,സണ്ണി മൂഴിയില്‍,പി രാമകൃഷ്ണന്‍ എന്നിവരാണ് പരീക്ഷ ഹാളിലേക്കുള്ള കോണിപ്പടിയില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.നിലവിലുള്ള മൂന്ന് ഒഴിവ് നാലാക്കി നിയമനം നടത്താന്‍ ഭരണസമിതി തീരുമാ നിച്ചിരുന്നു.എന്നാല്‍ നാല് എന്നത് അഞ്ചാക്കി മിനുട്‌സില്‍ രേഖപ്പെ ടുത്തിയാണ് അഴിമതിക്ക് നീക്കം നടക്കുന്നതെന്ന് സമരക്കാര്‍ ആ രോപിച്ചു.പാര്‍ട്ടിയോ മുന്നണിയോ അറഇയാതെയാണ് ഈ നീക്കമെ ന്നും ഇത് അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ബാങ്ക് ഡയറക്ടറുമായ ജോയ് ജോസഫ് പറഞ്ഞു.നിയമനം നടത്തു ന്നതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അനുകൂ ല ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും ജോയ് പറഞ്ഞു.
ഇന്നലെ പ്രവേശന പരീക്ഷ നടക്കുമെന്ന് ഉദ്യോഗാര്‍ത്ഥികളെ രജി സ്‌ട്രേഡ് തപാല്‍ വഴി അറിയിച്ചിരുന്നു.ബുധനാഴ്ച രാത്രി പരീക്ഷ മാ റ്റി വെച്ചെന്ന് ഫോണില്‍ അറിയിച്ചെന്നും രാവിലെ വീണ്ടും വിളിച്ചു പരീക്ഷയുണ്ടെന്ന് അറിയിച്ചെന്നുമാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയു ന്നത്.ഇത് കാരണം പലര്‍ക്കും പരക്ഷീയ്‌ക്കെത്താനുമായിരു ന്നില്ലെ ന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.പരീക്ഷ മാറ്റിവെക്കണമെന്നും അഴി മതിക്കാരനായ ബാങ്ക് പ്രസിഡന്റ് രാജിവെക്കണമെന്നും ആവശ്യ പ്പെട്ട് കൂടിയായിരുന്നു സമരം.വിവരമറിഞ്ഞ് മണ്ണാര്‍ക്കാട് പൊലീസ് സ്ഥലത്തെത്തിയിരുന്നു.തുടര്‍ന്ന് ബാങ്ക് പ്രസിഡന്റ് സിടി അലിയു ടെ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങളും സഹകരണ വകുപ്പ് പ്രതിനിധികളും പൊലീസും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് പരീ ക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാന്‍ തീരുമാനമായത്.പുതിയ തീരിയതി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുമെന്ന്്ും ഭരണസമിതി അറിയിച്ചു.
അതേ സമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബാങ്ക് പ്രസിഡന്റ് സിടി അലി പ്രതികരിച്ചു.നിലവില്‍ മൂന്ന് ഒഴിവിലേ ക്കാണ് നിയമനം നടത്തുന്നതെന്നും ഒഴിവു വരുന്ന മുറയ്ക്ക് രണ്ട് നിയമനം കൂടി നടത്തുമെന്നാണ് ഭരണസമിതി തീരുമാനിച്ചിട്ടുള്ള തെന്ന് അലി പറഞ്ഞു.ഹൈക്കോടതി ഉത്തരവു വന്നപ്പോഴുണ്ടായ ആശയക്കുഴപ്പമാണ് പരീക്ഷ മാറ്റിയെന്ന് ഉദ്യോഗാര്‍ത്ഥികളെ അറി യിക്കാനിടയാക്കിയതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അലി വ്യക്തമാക്കി.സമരത്തിന് ബാങ്ക് ഡയറ ക്ടര്‍മാരായ ജോയ് ജോസഫ്,ബാലന്‍,രാമകൃഷ്ണന്‍,സണ്ണി,യൂത്ത് കോ ണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ കാരക്കാട്ട്,വൈസ് പ്രസിഡ ന്റ് ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.