പാലക്കാട്: പാലിന് വര്‍ധിപ്പിക്കുന്ന വിലയില്‍ 83.75 ശതമാനം കര്‍ ഷകര്‍ക്ക് ലഭിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.2022 ലെ കേരള കന്നുകാലിത്തീ റ്റ,കോഴിത്തീറ്റ, ധാതു ലവണമിശ്രിതം (ഉത്പാദനവും വില്‍പനയും നിയന്ത്രിക്കല്‍) ബില്ല് സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗ ത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിലെ കര്‍ഷക ര്‍ക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രീതം എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിനാണ് ബില്‍കൊ ണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ചര്‍മ്മമുഴ രോഗത്തിനുള്ള വാക്സിന്‍ എല്ലാപഞ്ചായത്തുകളിലും ല ഭ്യമാക്കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.മുതലമടയില്‍ കേരള ഫീഡ്‌സിന്റെ സഹായത്തോടെ മക്കാച്ചോളം കൃഷി ഒരു പൈലറ്റ് പ്രൊജക്റ്റ് ആക്കി സാധ്യമായ എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ സെലക്ട് കമ്മിറ്റി അംഗങ്ങളായ എം.എല്‍.എമാരായ കെ.പി കുഞ്ഞുമ്മദ് കുട്ടി, ഡി.കെ മുരളി, ജി.എസ് ജയലാല്‍, സി.കെ ആശ, ജോബ് മൈക്കിള്‍, കുറുക്കോളി മൊയ്ദീന്‍, കെ.കെ രമ, ഡോ. മാത്യു കുഴല്‍നാടന്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി എന്നിവര്‍ പ ങ്കെടുത്തു.പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ബന്ധപ്പെട്ട ജനപ്രതിനിധികള്‍, കര്‍ഷകര്‍, കര്‍ഷക സംഘടനകള്‍, പൊതുജന ങ്ങള്‍, വിവിധ സംഘടനാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും പ്രസ്തുത വ്യവസ്ഥകളിന്മേലുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശ ങ്ങളും യോഗത്തില്‍ സ്വീകരിച്ചു.