മണ്ണാര്‍ക്കാട്: ബഹുസ്വരതയും വൈവിധ്യവുമാണ് ഇന്ത്യാ രാജ്യ ത്തിന്റെ സവിശേഷതയെന്ന് വിസ്ഡം സ്റ്റുഡന്റസ് ജില്ല നേതൃ സംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു.വിസ്ഡം സ്റ്റുഡന്റസ് ജില്ല പ്രസിഡന്റ് എം. മുഹമ്മദ് ഷാഹിന്‍ഷാ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ പൗരന്മാരില്‍ ജനാധിപത്യ ബോധത്തിനു പകരം വംശീയ വളര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ ഐക്യപ്പെടുത്താനല്ല; വിഭജിക്കാനും അസ്ഥിരപ്പെടുത്താ നുമാണ് നിര്‍മ്മിച്ചത്.ഭരണഘടന സംരക്ഷണത്തിന് മതനിരപേക്ഷ കൂട്ടായ്മ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും സമ്മേളനം അഭിപ്രായ പ്പെട്ടു. ഇന്ത്യന്‍ മുസ്ലിംകളുടെ രാഷ്ട്രീയ ജനാധിപത്യ ബോധവും പാരമ്പര്യവും ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കാത്തതാണ്. ഇന്ത്യന്‍ ജനത വര്‍ഗീയതക്കൊപ്പമല്ലെന്നും ജനാധിപത്യത്തോടും മതനിരപേക്ഷതയോടൊപ്പമാണെന്നും വരും നാളുകള്‍ തെളിയി ക്കുമെന്നും നേതൃസംഗമം കൂട്ടിച്ചേര്‍ത്തു. വിസ്ഡം യൂത്ത് ജില്ല സെക്രട്ടറി അഷ്‌കര്‍ അരിയൂര്‍, വിസ്ഡം സ്റ്റുഡന്റസ് ജില്ല സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, കെ.പി സുല്‍ഫീക്കര്‍ പാലക്കാഴി, അഷ്റഫ് അല്‍ ഹികമി, എന്‍.എം ഇര്‍ഷാദ് അസ്ലം, സല്‍മാന്‍ റഷീദ്, സാജിദ് പുതുനഗരം, ജവാദ് പട്ടാമ്പി, ഷഹീര്‍ അല്‍ ഹികമി, കെ.പി ഷാനിബ് കാര, സഫീര്‍ അരിയൂര്‍, എന്‍.എം ആദില്‍, ഷാഫി അല്‍ ഹികമി, ഇര്‍ഫാന്‍ പറളി, ഹസീബ് പാലക്കാട് എന്നിവര്‍ സംസാരിച്ചു.