മണ്ണാര്‍ക്കാട്:പാലക്കാട് നെഹ്‌റു യുവ കേന്ദ്ര,നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ക്ലബ്ബ്,മണ്ണാര്‍ക്കാട് പെഡലേഴ്‌സ് സൈക്കിള്‍ ക്ലബ്ബ് എന്നിവ സംയുക്തമായി മണ്ണാര്‍ക്കാട് സൈക്കിള്‍ റാലി സംഘ ടിപ്പിക്കുന്നു.ജനുവരി 18നാണ് റാലി. സൈക്കിള്‍ സവാരി യിലൂടെ 15 ശതമാനം ഹൃദയാഘാതം കുറയ്ക്കാം എന്ന സന്ദേശവുമായാണ് സൈക്കിള്‍ ബോധവല്‍ക്കരണ റാലി സംഘടിപ്പിക്കുന്നത്. വ്യായാമം പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഫിറ്റ് ഇന്ത്യ പദ്ധതിയിലാണ് ഫിറ്റ് ഇന്ത്യ സൈക്കിള്‍ ഡേയില്‍ സൈക്കിള്‍ ബോധവല്‍ക്കരണ റാലി നടത്തുന്നത്.പങ്കെടുക്കാന്‍ താത്പര്യമുള്ള വര്‍ രജിസ്‌ട്രേഷനായി 86063 61718 എന്ന നമ്പറില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!