അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂ ളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച വിവിധ പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ചു. നാല് ഗ്രൂപ്പുകളിലായി നടന്ന പരിപാടിയില്‍ ഗ്രീന്‍ ഹൗസ് 47 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. മത്സരത്തില്‍ പങ്കെടുത്ത 1,2 ,3 സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിജയികള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.

അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയ ര്‍മാന്‍ അലി മഠത്തൊടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസി ഡന്റ് റസാഖ് മംഗലത്ത് അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകന്‍ സി ടി മുരളീധരന്‍ ,പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം പി പി ഉമ്മര്‍ , അ ധ്യാപകരായ സി. മുഹമ്മദാലി,ഷാഹിന സലീം,കെ. മിന്നത്ത് , ഫായിഖ് റോഷന്‍ ,ഷാഹിദ് സഫര്‍, മാഷിത,റാഷിദ, ഹബീബ, ബേബി സല്‍ വ, എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!