അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി.സ്‌കൂളില്‍ വായനച്ചങ്ങാത്തം പരിപാടിയുടെ ഭാഗമായി പ്രദേശത്തെ ഗ്രാമബ ന്ധു വായനശാലയില്‍ സ്‌കൂളിലെ 139 വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷി ക മെമ്പര്‍ഷിപ്പ് നല്‍കി. 10 രൂപയാണ് വാര്‍ഷിക മെമ്പര്‍ഷിപ്പ് ഫീ സായി കുട്ടികളില്‍ നിന്ന് ഈടാക്കിയത്.കഴിഞ്ഞ ദിവസം വായനശാല സന്ദര്‍ശിച്ചിരുന്നു.അധ്യാപകര്‍ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ അംഗത്വമെടുക്കാന്‍ മുന്നോട്ട് വ്ന്നത്. മെമ്പര്‍ഷിപ്പ് തുക സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് അസ്ലം വായനശാലാ പ്രവര്‍ത്തകരായ ഭാസ്‌കരന്‍ മാസ്റ്റര്‍,സജീഷ്,സുരേഷ് എന്നിവര്‍ക്ക് കൈമാറി.
ഓരോ കുട്ടികള്‍ക്കും പ്രിന്റഡ് ഐഡന്റിറ്റി കാര്‍ഡ് തയാറാക്കി നല്‍കുമെന്നും എല്ലാ ദിവസവും വൈകിട്ട് 4 മുതല്‍ 5.30 വരെയുള്ള പ്രവര്‍ത്തനസമയത്ത് അംഗങ്ങള്‍ക്ക് വായനശാലയില്‍ എത്തി പു സ്തകങ്ങള്‍ എടുത്ത് വീട്ടില്‍ കൊണ്ടുപോകാന്‍ സൗകര്യം ഒരുക്കിയി ട്ടുണ്ടെന്നും ബാല പ്രസിദ്ധീകരണങ്ങള്‍ ധാരാളമായി ഒരുക്കിയിട്ടു ണ്ടെന്നും ഭാസ്‌കരന്‍ മാസ്റ്റര്‍ പറഞ്ഞു.ഹെഡ്മാസ്റ്റര്‍ പി.യൂസഫ്, അധ്യാ പകരായ പി.ജിതേഷ്, പി. ഹംസ, കെ.ബിന്ദു, ഒ.ബിന്ദു, എ. സുജിത്ത്, ഭാഗ്യലക്ഷ്മി, സൗമ്യ, ഷാമില്‍ എന്നിവര്‍ സംബന്ധിച്ചു.