അഗളി: താവളം കുറവന്‍കണ്ടിയില്‍ അരികിടിഞ്ഞ കലുങ്ക് അപ കടാവസ്ഥയിലായതിനെ തുടര്‍ന്ന് താവളം മുതല്‍ പ്ലാമരം വരെ യള്ള റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.നാല് ദിവസം മുമ്പ് കലുങ്കിന്റെ അരികിടിഞ്ഞതിനെ തുടര്‍ന്ന് ഭാരവാഹന ങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ നിരോധനം മറികടന്ന് രാത്രികാലങ്ങളില്‍ ഭാരമേറിയ വാഹനങ്ങള്‍ ഇതുവഴി കടന്ന് പോയതോടെ വീണ്ടും റോഡ് താഴ്ന്ന് ഇടിഞ്ഞ് വീഴുമെന്ന അവസ്ഥയിലായി.ഇന്നലെ മുതല്‍ ചെറിയ കാറുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ വഴിതിരിച്ച് വിടുകയായിരുന്നു.പ്രധാന പാത ഒഴിവാക്കി താവളം-നരസിമുക്ക്-പ്ലാമരം വഴിയാണ് ബസ് അടക്ക മുള്ള വലിയ വാഹനങ്ങളെ വഴി തിരിച്ചു വിട്ടത്.