കോട്ടോപ്പാടം: പഞ്ചായത്തിലെ തെരുവുനായ ശല്ല്യത്തിന് പരി ഹാരം കാണണമെന്നാവശ്യപ്പെട്ട് കോട്ടോപ്പാടം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നല്‍ കി.വിവിധ പ്രദേശങ്ങളില്‍ കൂട്ടമായി അലഞ്ഞ് തിരിയുന്ന തെരുവു നായ്ക്കള്‍ ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്.കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കും തെരുവുനായ്ക്കള്‍ വലിയ ഭീഷ ണിയാവുകയാണ്.ഇരുചക്ര വാഹനയാത്രക്കാരുടെ പിറകെ ഓടു ന്നത് മൂലം അപകടത്തില്‍പ്പെടുന്നവരും നിരവധിയാണ്.ആളുകളെ ഇവ ആക്രമിക്കുന്നുമുണ്ട്.കോട്ടോപ്പാടം ടൗണില്‍ സംസ്ഥാന പാത യിലൂടെയടക്കം തെരുവുനായ്ക്കള്‍ കൂട്ടമായി സഞ്ചരിക്കുന്നത് പതിവാണ്.തെരുവുനായ്ക്കളെ വന്ധ്യംകരിക്കണമെന്നും ഷെല്‍ട്ടര്‍ സ്ഥാപിച്ച് ഇവയെ അടച്ചിടണമെന്നും പേവിഷ ബാധയ്‌ക്കെതിരെയു ള്ള കുത്തിവെയ്പ്പ് ഊര്‍ജ്ജിതമാക്കണമെന്നും യൂത്ത് ലീഗ് നിവേദന ത്തില്‍ ആവശ്യപ്പെട്ടു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പടുവില്‍ മാനു,എ കുഞ്ഞയമ്മു, സി.കെ.സുബൈര്‍,ഫസലു കണ്ടമംഗലം പങ്കെടുത്തു.