അഗളി: അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേയ്ക്ക് ചകിരിച്ചോര്‍ കയറ്റിപോയ മിനി ലോറി ചുരത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. പാതയുടെ ഒരു ഭാഗത്തേക്കാണ് മറിഞ്ഞത്.ആളപായമില്ല.ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ ഒമ്പതാം വളവില്‍ വെച്ചായിരുന്നു അപക ടം.ഇതേ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.ബസ് അടക്ക മുള്ള വലിയ വാഹനങ്ങളുടെ യാത്ര പ്രതിസന്ധിയിലായി. കെഎ സ്ആര്‍ടിസി അടക്കമുള്ള ബസുകള്‍ യാത്രക്കാരെ ലക്ഷ്യസ്ഥാന ത്തെത്തിക്കാന്‍ ഷട്ടില്‍ സര്‍വീസ് നടത്തുകയായിരുന്നു.രാവിലെ പതിനൊന്ന് മണിയോടെയാണ് ലോറി റോഡില്‍ നിന്നും മാറ്റിയ ത്.മണ്ണാര്‍ക്കാട് നിന്നും മറ്റൊരു ലോറിയെത്തിച്ച് ചകിരിച്ചോര്‍ മാ റ്റിയ ശേഷം ലോറി ഉയര്‍ത്തി മാറ്റി ഇതുവഴി ഗതാഗതം പൂര്‍ണമായി പുന:സ്ഥാപിക്കുകായിരുന്നു.ഒമ്പതാം വളവ് തിരിഞ്ഞ് പോകുമ്പോ ള്‍ ഒഴിവാക്കാന്‍ കഴിയാത്ത വിധം റോഡിന്റെ നടുഭാഗത്ത് രൂപ പ്പെട്ട വലിയ കുഴിയാണ് അപകടത്തിനിടയാക്കിയതെന്നാണ് ആ ക്ഷേപം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!